ഇന്ത്യയും ദക്ഷിണകൊറിയയും തീവ്രവാദ വിരുദ്ധ കരാറിൽ ഒപ്പുവെച്ചു

സോൾ: തീവ്രവാദത്തെ ചെറുക്കാൻ ഇന്ത്യയും ദക്ഷിണകൊറിയയും ധാരണാപത്രത്തിൽ ഒപ്പുവെച്ചു. പ്രധാനമന്ത്രി നരേന്ദ് ര മോദിയും ദക്ഷിണകൊറിയൻ പ്രസിഡൻറ്​ മൂണ്‍ ജെ ഇന്നുമായി നടത്തിയ ചർച്ചയിലാണ്​ തീവ്രവാദത്തിനെതിരെ കൈകോർക്കാൻ ഇരുരാജ്യങ്ങളും തീരുമാനിച്ചത്​. പുൽവാമ ഭീകരാക്രമണത്തെ അപലപിച്ച മൂൺ ജെ തീവ്രവാദത്തെ നേരിടാൻ ഇന്ത്യയെ പിന്തുണക ്കുമെന്ന്​ അറിയിച്ചതായി പ്രധാനമന്ത്രി സംയുക്ത പ്രസ്​താവനയിൽ അറിയിച്ചു.

ഉഭയകക്ഷി ചർച്ചകൾക്കായി ഇന്ന് പുലർച്ചെയാണ് മോദി ദക്ഷിണ കൊറിയയിലെത്തിയത്. പ്രധാനമന്ത്രിയുടെ ദ്വിദിന കൊറിയ സന്ദർശനത്തിൽ പ്രതിരോധമാണ്​ പ്രധാന വിഷയമാവുക. നയതന്ത്ര- പ്രതിരോധ മേഖലയിലെ ബന്ധമാണ്​ ഇരു രാജ്യങ്ങളുടെയും സൗഹൃദം വളരാനിടയാക്കിയത്​. സൗത്ത്​ കൊറിയ നിർമിച്ച കെ -9 വജ്ര തോക്കുകൾ ഇന്ത്യൻ ആർമി ഉപയോഗിക്കുന്നത്​ അതി​​െൻറ തെളിവാണെന്നും മോദി പറഞ്ഞു.

2015ന് ശേഷം ഇത് രണ്ടാം തവണയാണ് മോദി ദക്ഷിണ കൊറിയയിലെത്തുന്നത്.ദക്ഷിണ കൊറിയൻ സന്ദർശനത്തി​​െൻറ ഭാഗമായി ഉഭയക്ഷി ചർച്ചകളിൽ പങ്കെടുക്കുന്നതിന് പുറമെ, മഹാത്മാഗാന്ധിയുടെ പ്രതിമ മോദി അനാച്ഛാദനം ചെയ്യും. കൂടാതെ കഴിഞ്ഞ വർഷം പ്രഖ്യാപിക്കപ്പെട്ട സിയോൾ സമാധാന പുരസ്ക്കാരവും ഏറ്റുവാങ്ങുന്ന മോദി, ദക്ഷിണ കൊറിയയിലുള്ള ഇന്ത്യൻ സമൂഹത്തെ അഭിസംബോധന ചെയ്യും.

Tags:    
News Summary - India, South Korea sign MoU on counter terrorism - World news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.