ഇസ്ലാമാബാദ്: ക്രിക്കറ്ററും പാകിസ്താൻ തെഹ്രീകെ ഇൻസാഫ് പാർട്ടി ചെയർമാനുമായ ഇംറാൻ ഖാെൻറ (67) മൂന്നാം വിവാഹവും പരാജയെമന്ന് റിപ്പോർട്ട്. അനുവദിച്ച സമയം കഴിഞ്ഞിട്ടും ഭാര്യ ബുഷ്റ മനേകയുടെ ആദ്യ വിവാഹത്തിലെ മകൻ തങ്ങളുടെ വീട്ടിൽ താമസിക്കുന്നതാണ് ഇംറാനെ ചൊടിപ്പിച്ചത്. തെൻറ ആത്മീയ ഗുരു എന്നു വിശേഷിപ്പിക്കുന്ന ബുഷ്റയെ ഇംറാൻ വിവാഹം കഴിച്ചത് കഴിഞ്ഞ ഫെബ്രുവരിയിലാണ്.
ബന്ധുക്കളാരും ഇംറാനും ബുഷ്റക്കും താമസിക്കാനുള്ള വീട്ടിൽ അനധികൃതമായി താമസിക്കരുതെന്ന് ഇംറാൻ വിവാഹത്തിനുമുേമ്പ ചട്ടംകെട്ടിയിരുന്നതായും ഉർദു പത്രമായ ഡെയ്ലി ഉമ്മത്ത് റിപ്പോർട്ട് ചെയ്തു. വിവാഹത്തിനുമുമ്പ് ബുഷ്റയുടെ നിർദേശപ്രകാരം തെൻറ അരുമകളായ നായ്ക്കുട്ടികളെ ഇംറാൻ ഒഴിവാക്കിയിരുന്നു.
ബുഷ്റയുടെ മകനെ എന്തുകൊണ്ട് ഇംറാന്‍ സ്നേഹിച്ചുകൂടാ എന്ന തരത്തിൽ ട്വിറ്ററിൽ വിമർശനങ്ങളും െകാഴുക്കുന്നുണ്ട്. ജമീമ ഗോൾഡ് സ്മിത് ആണ് ഇംറാെൻറ ആദ്യ ഭാര്യ. ഒമ്പതു വർഷത്തെ ദാമ്പത്യത്തിനുശേഷം ഇരുവരും പിരിഞ്ഞു. പിന്നീട് ടെലിവിഷൻ അവതാരക രഹം ഖാനെ വിവാഹം കഴിച്ചെങ്കിലും 10 മാസത്തിനകം ഇരുവരും വേർപെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.