ഇസ്ലാമാബാദ്: പാക് പ്രധാനമന്ത്രി സ്ഥാനം ഏറ്റെടുത്ത ശേഷമുള്ള ഇംറാൻ ഖാെൻറ ആദ്യ വിദേശ സന്ദർശനം ചൈനയിലേക്ക്. പാക് വിദേശകാര്യ മന്ത്രി ഷാ മഹ്മൂദ് ഖുറൈശിയാണ് ഇക്കാര്യം അറിയിച്ചത്.
അടുത്തമാസം നിശ്ചയിച്ചിരിക്കുന്ന സന്ദർനത്തിൽ ചൈന-പാകിസ്താൻ സാമ്പത്തിക ഇടനാഴി പ്രധാന ചർച്ചവിഷയമാകും. രാജ്യത്തിെൻറ വികസനത്തിന് അടിസ്ഥാന സൗകര്യങ്ങൾ ആവശ്യമാണെന്നും സാമ്പത്തിക ഇടനാഴി പദ്ധതി ഇതിന് സഹായിക്കുമെന്നും അമേരിക്കൻ സന്ദർശനത്തിനിടെ മഹ്മൂദ് ഖുറൈശി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.