ഇസ്ലാമാബാദ്: പാകിസ്താെൻറ 13ാമത് പ്രസിഡൻറായി ഡോ. ആരിഫ് ആൽവി (69) തെരഞ്ഞെടുക്ക പ്പെട്ടു. ഭരണകക്ഷിയായ ഇംറാൻ ഖാെൻറ തഹ്രീകെ ഇൻസാഫ് പാർട്ടി സ്ഥാനാർഥിയായ ആൽവിക്ക് 690ൽ 353 വോട്ട് ലഭിച്ചപ്പോൾ പാകിസ്താൻ മുസ്ലിം ലീഗ് (എൻ) സ്ഥാനാർഥി മൗലാന ഫസലുർറഹ്മാന് 186ഉം പാകിസ്താൻ പീപ്ൾസ് പാർട്ടി സ്ഥാനാർഥി ഇഅ്തിസാസ് അഹ്സന് 124ഉം വോട്ട് ലഭിച്ചു. 27 വോട്ടുകൾ അസാധുവായി.
ദേശീയ അസംബ്ലിയായ സെനറ്റും സിന്ധ്, പഞ്ചാബ്, ബലൂചിസ്താൻ, ഖൈബർ-പഖ്തൂൻഖ്വ പ്രവിശ്യ അസംബ്ലികളും ചേർന്ന ഇലക്ടറൽ കോളജാണ് പ്രസിഡൻറിനെ തെരഞ്ഞെടുക്കുന്നത്. സെനറ്റിൽ 430 വോട്ടുകളും ഒാരോ പ്രവിശ്യ അസംബ്ലികളിൽ 65 വീതം വോട്ടുകളുമാണുള്ളത്. പ്രവിശ്യ അസംബ്ലികളുടെ അംഗസംഖ്യ വ്യത്യസ്തമാണെങ്കിലും വോട്ടുകൾ (65 വീതം) തുല്യമാണ്. ആൽവിക്ക് സെനറ്റിൽ 212ഉം പഞ്ചാബിൽ 33ഉം സിന്ധിൽ 22ഉം ബലൂചിസ്താനിൽ 45ഉം ഖൈബർ-പഖ്തൂൻഖ്വയിൽ 41ഉം സീറ്റുകളാണ് ലഭിച്ചത്.
ഫസലുർറഹ്മാന് ഇത് യഥാക്രമം 131, 25, 1, 15, 14 സീറ്റുകളും അഹ്സന് 81, 1, 39, 0, 3 സീറ്റുകളുമാണ്. തഹ്രീകെ ഇൻസാഫ് പാർട്ടിയുടെ സ്ഥാപക അംഗങ്ങളിൽ ഒരാളായ ആരിഫ് ആൽവി ഡെൻറൽ സർജനാണ്. 2006 മുതൽ 2013 വരെ പാർട്ടിയുടെ സെക്രട്ടറി ജനറലായിരുന്ന ആൽവി 2013ലും സെനറ്റ് അംഗമായിരുന്നു. ഇത്തവണ കറാച്ചിയിലെ എൻ.എ 247 സീറ്റിൽനിന്നാണ് ജയിച്ചത്. നിലവിലെ പ്രസിഡൻറ് മംനൂൻ ഹുസൈെൻറ കാലാവധി അവസാനിക്കുന്ന ഞായറാഴ്ച ആൽവി സ്ഥാനമേൽക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.