ഇസ് ലാമാബാദ്: യു.എസിലേക്ക് പ്രവേശനം നിരോധിക്കപ്പെട്ടവരുടെ പട്ടികയില്‍ ഡോണള്‍ഡ് ട്രംപ് ഉള്‍പ്പെടുത്തിയാല്‍ അത് പാകിസ്താന് ഗുണകരമായിത്തീരുമെന്ന് തെഹ്രീകെ ഇന്‍സാഫ് പാര്‍ട്ടി നേതാവ് ഇംറാന്‍ ഖാന്‍. ‘‘വൈകാതെ പാകിസ്താനെയും ട്രംപ് കരിമ്പട്ടികയില്‍ പെടുത്തുമെന്ന് കേള്‍ക്കുന്നുണ്ട്. ട്രംപ് പാകിസ്താനി യാത്രികര്‍ക്ക് യാത്രാനിരോധനമേര്‍പ്പെടുത്തണമെന്ന് പ്രാര്‍ഥിക്കുകയാണ് ഞാന്‍.
അതോടെ നമ്മുടെ രാജ്യം വികസനത്തിലേക്ക് കുതിക്കും. ഇറാന്‍ പ്രതികരിച്ചപോലെ അമേരിക്കക്കാര്‍ക്കും പാകിസ്താനിലേക്ക് വിലക്കേര്‍പ്പെടുത്തണം’’ -ലാഹോറിനു സമീപമുള്ള സഹീവാലില്‍ പാര്‍ട്ടിറാലിയില്‍ സംസാരിക്കവെ ഇംറാന്‍ ഖാന്‍ പറഞ്ഞു. ചെറിയ തലവേദന വന്നാല്‍പോലും പ്രധാനമന്ത്രി നവാസ് ശരീഫ് അമേരിക്കയിലേക്കാണ് ചികിത്സ തേടിപ്പോകുന്നത്.
യു.എസ് വിലക്ക് വന്നാല്‍ അദ്ദേഹം പാകിസ്താനില്‍തന്നെ ചികിത്സ തേടാന്‍ നിര്‍ബന്ധിതനാകും. അങ്ങനെ ഇവിടത്തെ ആരോഗ്യമേഖല വികസിക്കും. അഴിമതിക്കേസില്‍ മക്കളെ അമേരിക്കയില്‍ ഒളിവില്‍ താമസിപ്പിച്ചതില്‍ നവാസ് ശരീഫിനോട് സഹതാപം തോന്നുന്നുവെന്നും ഖാന്‍ കൂട്ടിച്ചേര്‍ത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.