ഇംറാന്‍ ഖാന്‍െറ സര്‍ക്കാര്‍ വിരുദ്ധ റാലിക്ക് പാക് കോടതിയുടെ അനുമതി

ഇസ്ലാമാബാദ്: നവാസ് ശരീഫ് സര്‍ക്കാറിനെതിരെ റാലി സംഘടിപ്പിക്കാന്‍ പ്രതിപക്ഷ രാഷ്ട്രീയ നേതാവ് ഇംറാന്‍ ഖാന് കോടതി അനുമതി. എന്നാല്‍, ബുധനാഴ്ച നടക്കുന്ന റാലി ജനജീവിതത്തെ ബാധിക്കരുതെന്നും കോടതി നിര്‍ദേശം നല്‍കി.

പാനമ രേഖകളുമായി ബന്ധപ്പെട്ട് അഴിമതി ആരോപണം നേരിടുന്ന ശരീഫിനെതിരായ പ്രക്ഷോഭത്തിന്‍െറ ഭാഗമായി ബുധനാഴ്ച തലസ്ഥാനനഗരിയായ ഇസ്ലാമാബാദില്‍ ബന്ദിനും റാലിക്കും ഇംറാന്‍ ഖാന്‍ ആഹ്വാനം ചെയ്തിരുന്നു. പ്രതിഷേധിക്കാനുള്ള അവകാശം പാക് നിയമപ്രകാരം മൗലികാവകാശമാണെന്ന് വ്യക്തമാക്കിയ കോടതി, എന്നാല്‍ ആരെയും ഇക്കാര്യത്തിന് നിര്‍ബന്ധിക്കാന്‍ അനുവാദമില്ളെന്ന് പറഞ്ഞു.

പ്രതിഷേധം തടയാനുള്ള സര്‍ക്കാര്‍ ആവശ്യം തള്ളിയ കോടതി, റാലി നഗരത്തിലെ സര്‍ക്കാര്‍ കേന്ദ്രത്തില്‍നിന്ന് അകലെയുള്ള പരേഡ് ഗ്രൗണ്ടിലേക്ക് മാറ്റാനാവശ്യപ്പെട്ടിട്ടുണ്ട്. റാലി നടക്കുന്ന ദിവസം നഗരത്തിലെ ജനങ്ങളുടെ മൗലികാവകാശങ്ങള്‍ സംരക്ഷിക്കാന്‍ ജഡ്ജി ഷൗക്കത്ത് അസീസ് സിദ്ദീഖി സര്‍ക്കാറിന് നിര്‍ദേശം നല്‍കുകയും ചെയ്തു.

ഇസ് ലാമാബാദിലും സമീപനഗരമായ റാവല്‍പിണ്ടിയിലും അഞ്ചിലധികം ആളുകള്‍ ഒരുമിച്ചുകൂടുന്നതിന് കഴിഞ്ഞയാഴ്ച മുതല്‍ സര്‍ക്കാര്‍ വിലക്കേര്‍പ്പെടുത്തിയിരുന്നു. ഇതിനുശേഷം ഇംറാന്‍ ഖാന്‍െറ തഹ്രീകെ ഇന്‍സാഫ് പാര്‍ട്ടി പ്രവര്‍ത്തകരായ നിരവധിപേരെ പൊലീസ് പിടികൂടുകയും ചെയ്തിരുന്നു. മുന്‍ പാക് ക്രിക്കറ്ററായ ഇംറാന്‍ ഖാന്‍െറ നേതൃത്വത്തില്‍ നടക്കുന്ന പ്രക്ഷോഭങ്ങള്‍ ശരീഫ് സര്‍ക്കാറിന് ഭീഷണിയായിരിക്കുകയാണ്.

Tags:    
News Summary - imran khan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.