ഇസ്ലാമാബാദ്: നയതന്ത്ര ബന്ധത്തിൽ മഞ്ഞുരുക്കത്തിെൻറ സൂചനയുമായി പാകിസ്താൻ പ്ര ധാനമന്ത്രി ഇംറാൻ ഖാൻ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഫോണിൽ വിളിച്ചു. ജനങ്ങളുടെ നന്മക്കായി ഒരുമിച്ചുപ്രവർത്തിക്കാനുള്ള താൽപര്യവും അറിയിച്ചു.
ദക്ഷിണേഷ്യയുടെ വികസനം യാഥാര്‍ഥ്യമാക്കുന്നതിന് മോദിക്കൊപ്പം പ്രവര്‍ത്തിക്കാന്‍ കഴിയുമെന്നാണ് ആഗ്രഹമെന്നും വ്യക്തമാക്കി. ഇന്ത്യയ്ക്കും പാകിസ്താനുമിടയില്‍ സമാധാനം നിലനിര്‍ത്താന്‍ ആവശ്യമായ എല്ലാ പിന്തുണയും ഇംറാൻ വാഗ്ദാനം ചെയ്തതായി പാക് വിദേശകാര്യ മന്ത്രാലയ വക്താവ് വ്യക്തമാക്കി.
ഇംറാന്‍ നന്ദി പറഞ്ഞ് മോദി ട്വീറ്റ് ചെയ്തു. മേഖലയിലെ സമാധാനത്തിനും വികസനത്തിനുമാണു മുഖ്യ പരിഗണനയെന്നു മോദി വ്യക്തമാക്കി. പാർലമെൻറ് തെരഞ്ഞെടുപ്പിൽ വൻ വിജയം നേടിയതിനു പിന്നാലെ മോദിയെ ട്വിറ്ററിലൂടെ ഇംറാൻ അഭിനന്ദിച്ചിരുന്നു. പുൽവാമ ആക്രമണത്തിനുശേഷം ശിഥിലമായ ഇന്ത്യ-പാക് ബന്ധത്തിെൻറ ഗതി നിർണയിക്കുന്നത് പുതിയ സർക്കാറാണ്. പൊതുതെരഞ്ഞെടുപ്പിൽ എൻ.ഡി.എ വിജയിക്കുന്നതാണ് കശ്മീർ പ്രശ്നം പരിഹരിക്കാൻ ഏറ്റവും നല്ലതെന്ന് ഇംറാൻ നേരത്തേ അഭിപ്രായപ്പെട്ടിരുന്നു.
പുൽവാമ ആക്രമണത്തിനുശേഷം പാകിസ്താന് അടച്ച വ്യോമപാത ഇനിയും തുറന്നിട്ടില്ല. ഈ സാഹചര്യം നിലനില്‍ക്കെയാണ് പ്രധാനമന്ത്രിയെ ഫോണില്‍ വിളിച്ച് ഇംറാന്‍ ഖാന് അഭിനന്ദനം അറിയിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.