തെൽഅവീവ്: ഇസ്രായേൽ ജയിലുകളിലെ മനുഷ്യാവകാശ ധ്വംസനങ്ങൾ തുറന്നുകാണിക്കുന്നതിനായി 1500ഒാളം ഫലസ്തീനി തടവുകാരുടെ അനിശ്ചിതകാല നിരാഹാര സമരം. ഫലസ്തീൻ തടവുകാരുടെ ദിനമായ ഏപ്രിൽ 17നു തന്നെയാണ് ഫതഹ് നേതാവ് മർവാൻ ബർഗൂതിയുടെ നേതൃത്വത്തിൽ സമരം ആരംഭിച്ചിരിക്കുന്നത്.
ഇസ്രായേൽ തടവറകളിലെ സാഹചര്യം ഏറ്റവും മോശമാണെന്നും ഇക്കാര്യം പുറംലോകത്തെ അറിയിക്കാൻ നിരാഹാര സമരമല്ലാെത മറ്റുമാർഗങ്ങളില്ലെന്നും ഫലസ്തീനിയൻ പ്രിസണേഴ്സ് സെൻറർ ഫോർ സ്റ്റഡീസ് വക്താവ് ആമിന അൽ തവീൽ പറഞ്ഞു. ആവശ്യങ്ങൾ അംഗീകരിക്കപ്പെടുംവരെ സമരം തുടരുമെന്നും അവർ വ്യക്തമാക്കിയിട്ടുണ്ട്. നിരാഹാര സമരത്തിന് െഎക്യദാർഢ്യം പ്രകടിപ്പിച്ച് ഫലസ്തീൻ നഗരങ്ങളിൽ പ്രകടനങ്ങൾ അരങ്ങേറി.
തടവുകാർ അനുഭവിക്കുന്ന വേദനയും ക്രൂരതയും തുറന്നുകാണിക്കുന്നതിനുള്ള ദിവസമാണിതെന്ന് ഫലസ്തീൻ പ്രധാനമന്ത്രി റാമി ഹംദുല്ല പറഞ്ഞു. ഫലസ്തീൻ ജനതയും സംഘടനകളും സമരക്കാരോട് െഎക്യദാർഢ്യം പ്രഖ്യാപിക്കണമെന്നും വിഡിയോ സന്ദേശത്തിൽ അദ്ദേഹം ആഹ്വാനം ചെയ്തു. 1948നുശേഷം, ഏകദേശം പത്ത് ലക്ഷം ഫലസ്തീനികളെ ഇസ്രായേൽ തടവിലാക്കിയിട്ടുണ്ടെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. നിലവിൽ 6500 ഫലസ്തീനികളാണ് ഇസ്രായേൽ ജയിലുകളിലുള്ളത്. തടവുകാർക്ക് ബന്ധുക്കളുമായി സംസാരിക്കാൻ ടെലിഫോൺ അനുവദിക്കുക, രണ്ട് മാസത്തിലൊരിക്കൽ ബന്ധുക്കളെ സന്ദർശിക്കാൻ അനുവദിക്കുക, ജയിൽ സന്ദർശനത്തിെൻറ സമയം ദീർഘിപ്പിക്കുക, വായന സൗകര്യം അനുവദിക്കുക തുടങ്ങിയവയൊക്കെയാണ് തടവുകാർ ഉന്നയിച്ച പ്രധാന ആവശ്യങ്ങൾ.
ഇതിനുപുറമെ, തടവുകാർക്ക് കൃത്യമായ ആരോഗ്യ പരിശോധന നടത്താത്തതും ഇവർ ഉയർത്തിക്കാട്ടുന്നുണ്ട്. കൃത്യമായ വൈദ്യസഹായം ലഭിക്കാത്തതുമൂലം തടവുകാർ മരിച്ച സംഭവംവരെയുണ്ടായിട്ടുണ്ട്. 1967നുശേഷം ഇത്തരത്തിൽ 50ലധികം ഫലസ്തീനി തടവുകാർ മരിച്ചിട്ടുണ്ടെന്ന് ഫലസ്തീനിയൻ സെൻട്രൽ ബ്യൂറോ ഒാഫ് സ്റ്റാറ്റിസ്റ്റിക്സിെൻറ കണക്കുകൾ വ്യക്തമാക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.