ൈചനയിൽ മനുഷ്യാവകാശ പ്രവർത്തക അറസ്​റ്റിൽ

ബെയ്​ജിങ്​: ഹോ​ങ്കോങും തായ്​വാനും സന്ദർശിച്ചു മടങ്ങവെ ചൈനയിലെ പ്രമുഖ മാധ്യമ​പ്രവർത്തകയും ആക്​ടിവിസ്​റ്റ ുമായ ഹുവാങ്​ സൂയിയെ അറസ്​റ്റ്​ ചെയ്​തു. പ്രശ്​നമുണ്ടാക്കാൻ ശ്രമിച്ചുവെന്നാരോപിച്ചാണ്​ അറസ്​റ്റെന്ന്​ ഹുവാങി​​െൻറ സുഹൃത്തുക്കൾ പറഞ്ഞു. ജയിലിലടക്കാൻ മനുഷ്യാവകാശ പ്രവർത്തകർക്കെതിരെ ചൈനീസ്​ ഭരണകൂടം ചുമത്തുന്ന വകുപ്പാണിത്​.

ഹോ​ങ്കോങ്​ പ്രതിഷേധത്തെ കുറിച്ച്​ ഹുവാങ്​ ലേഖനം പ്രസിദ്ധീകരിച്ചതിനെ തുടർന്ന്​ ഇവരുടെ കുടുംബത്തെ ചൈനീസ്​ പൊലീസ്​ ഭീഷണിപ്പെടുത്തിയിരുന്നുവത്രെ. കഴിഞ്ഞ ആഗസ്​തിൽ ഹുവാങി​​െൻറ പാസ്​പോർട്ടും മറ്റ്​ യാത്ര രേഖകളും ഗ്വാങ്​ഷു പൊലീസ്​ കണ്ടുകെട്ടിയിരുന്നു.

Tags:    
News Summary - human rights activist jailed in china -world news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.