ബാേങ്കാക്ക്: കുറച്ചു ദിവസങ്ങൾക്കു മുമ്പ് ഇന്തോനേഷ്യയിലെ ഒരു സ്ത്രീയെ പെരുമ്പാമ്പിെൻറ വയറു കീറി പുറത്തെടുക്കുന്ന ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിച്ചിരുന്നു. സമാനമായ മെറ്റാരു ദൃശ്യമാണ് ഇപ്പോൾ പ്രചരിക്കുന്നത്. പെരുമ്പാമ്പ് ഒരു നായെയ ചുറ്റിപ്പിണഞ്ഞ് വിഴുങ്ങിക്കൊണ്ടിരിക്കുന്നതും രണ്ടു പേർ വന്ന് രക്ഷപ്പെടുത്താൻ ശ്രമിക്കുന്നതുമാണ് വിഡിയോയിലുള്ളത്.
പെരുമ്പാമ്പ് വരിഞ്ഞു മുറുക്കിക്കൊണ്ടിരിക്കുന്ന നായക്കു സമീപം മറ്റൊരു നായക്കുട്ടി അതിനെ രക്ഷപ്പെടുത്താനുള്ള വിഫല ശ്രമം നടത്തുന്നതും ദൃശ്യത്തിൽ കാണാം. ഇതിനിടെ രണ്ടു പേർ അവിടേക്കെത്തുകയും വടികളുപയോഗിച്ച് പെരുമ്പാമ്പിെൻറ ചുരുളഴിക്കാനും പിന്നീട് മറ്റു ചിലരുടെ സഹായത്തോടെ പാമ്പിെൻറ വാലിൽ പിടിച്ചു വലിച്ച് നായയെ രക്ഷപ്പെടുത്താനും പരിശ്രമിക്കുന്നു. അപകടത്തിൽപെട്ട നായക്ക് ജീവൻ നഷ്ടപ്പെട്ടതായാണ് ദൃശ്യം കാണുന്നവർക്ക് തോന്നുക.
എന്നാൽ പാമ്പിെൻറ ചുറ്റലിൽ നിന്ന് അൽപം ആശ്വാസം ലഭിക്കുന്നതോടെ നായ രക്ഷെപ്പടാനുള്ള ശ്രമം ശക്തമാക്കുന്നതും ഒടുവിൽ സുരക്ഷിതമായി രക്ഷെപ്പടുന്നതുമാണ് വിഡിയോ. കാഴ്ചക്കാരെ ഏറെ നേരം അസ്വസ്ഥമാക്കുന്ന വിഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലാവുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.