Posted On
date_range Updated On
date_range രാജിയാവശ്യപ്പെട്ട് വീണ്ടും പ്രക്ഷോഭം; കാരി ലാം മാപ്പുപറഞ്ഞു
ഹോങ്കോങ്: വിവാദ കുറ്റവാളികളെ കൈമാറൽ ബിൽ റദ്ദാക്കിയതിനു പിന്നാലെ ഹോങ്കോങ്ങിൽ ചീഫ് എക്സിക്യൂട്ടിവ് കാരീ ലാമിെൻറ രാജിയാവശ്യപ്പെട്ട് പ്രക്ഷോഭം. പ്രക്ഷോഭത്തിനു പിന്നാലെ വിവാദ ബില്ല് വരുത്തിവെച്ച നാശനഷ്ടങ്ങൾക്ക് കാരീ ലാം മാപ്പുപറഞ്ഞു. വിമർശനം കണക്കിലെടുക്കുമെന്നും അവർ വ്യക്തമാക്കി.
വെളുത്തപൂക്കളും ‘വെടിവെക്കരുത്, ഞങ്ങൾ ഹോങ്കോങ്ങുകാരാണ്’ എന്നെഴുതിയ ബാനറുകളും കൈകളിലേന്തി കറുത്തവസ്ത്രം ധരിച്ചാണ് ജനം തെരുവിലിറങ്ങിയത്. ബിൽ അനിശ്ചിതകാലത്തേക്ക് റദ്ദാക്കിയതിനു പിന്നാലെ ഹോേങ്കാങ്ങിനെ പ്രതിസന്ധിയിലേക്ക് തള്ളിവിട്ടതിൽ ലാം ഖേദം പ്രകടിപ്പിക്കുകയും ചെയ്തിരുന്നു. എന്നാൽ, മാപ്പുപറയാൻ തയാറാവാത്തതാണ് ജനങ്ങളെ പ്രകോപിപ്പിച്ചത്. ചൈന പിന്തുണക്കുന്ന നേതാവാണ് ലാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.