ബെയ്ജിങ്: അതിവേഗ ട്രെയിനുമുന്നിൽ ചാടി ആത്മഹത്യക്കൊരുങ്ങിയ കോളജ് വിദ്യാർഥിയെ സാഹസികമായി രക്ഷപ്പെടുത്തുന്ന വിഡിയോ വൈറലാകുന്നു. ചൈനയിലെ ഫുജിയാൻ പ്രവിശ്യയിലെ പുടിയാൻ സ്റ്റേഷനിലാണ് സംഭവം.
ട്രെയിൻ സ്റ്റേഷനിലേക്ക് എത്തികൊണ്ടിരിക്കെ പെൺകുട്ടി ഒാടിച്ചെന്ന് ട്രാക്കിലേക്ക് ചാടാൻ ശ്രമിക്കുകയായിരുന്നു. സ്റ്റേഷനിലുണ്ടായിരുന്ന യുവാവ് നിമിഷങ്ങൾക്കകം പെൺകുട്ടിയുടെ കൈപിടിച്ച് വലിക്കുകയും ട്രാക്കിലേക്ക് വീഴാതെ പിടിച്ചു മാറ്റുകയും ചെയ്തു. പെൺകുട്ടിയെ പിടിച്ചു മാറ്റുന്നതിനിടെ ട്രാക്കിനടുത്തേക്ക് വീണ ഇരുവരെയും ഒാടിയെത്തിയ മറ്റു രണ്ടുപേർ സഹായിക്കുകയായിരുന്നു.
പെൺകുട്ടിലെ സാഹസികമായി രക്ഷപ്പെടുത്തിയ യുവാവ് റെയിൽവേ ജീവനക്കാരനാണെന്നാണ് റിപ്പോർട്ട്. വീഴ്ചയിൽ യുവാവിന് പരിക്കേറ്റിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.