കാഠ്മണ്ഡു: നേപ്പാളിൽ ഹെലികോപ്ടർ തകർന്ന് ഏഴ് യാത്രക്കാരെ കാണാതായി. മധ്യനേപ്പാളിലാണ് ഹെലികോപ്ടർ തകർന്ന് വീണത്. യാത്രക്കാർക്ക് ജീവൻ നഷ്ടപ്പെേട്ടാ എന്ന കാര്യത്തിൽ വ്യക്തതയില്ല.
ഏഴ് യാത്രക്കാരുമായി കാഠ്മണ്ഡുവിൽ നിന്ന് പറന്നുയർന്ന ഹെലികോപ്ടറാണ് തകർന്ന് വീണത്. ഹെലികോപ്ടറിന് എയർ ട്രാഫിക് കൺട്രോളുമായുള്ള ബന്ധം നഷ്ടമാവുകയായിരുന്നു. ഹെലികോപ്ടർ തകർന്ന വീണ സ്ഥലം കണ്ടെത്തിയെങ്കിലും മോശം കാലാവസ്ഥ മൂലം അവിടേക്ക് എത്താൻ ബുദ്ധിമുട്ട് നേരിടുകയാണെന്ന് അധികൃതർ അറിയിച്ചു.
റോഡ് ഗതാഗതത്തിന് അപര്യപ്തത നേരിടുന്ന ഹിമാലയൻ മലനിരകളിലെ പല പ്രദേശങ്ങളിലേക്കും എത്തിച്ചേരാൻ ഹെലികോപ്ടർ ആണ് ഉപയോഗിക്കുന്നത്. സ്വകാര്യ ഹെലികോപ്ടറുകളാണ് നേപ്പാളിൽ കൂടുതലായി സർവീസ് നടത്തുന്നത്. പലപ്പോഴും ജീവനക്കാരുടെ പരിചയമില്ലായ്മ ഇത്തരം ഹെലികോപ്ടറുകൾക്ക് വെല്ലുവിളിയാവുന്നുണ്ട്. 2016ലുണ്ടായ സമാനമായൊരു ഹെലികോപ്ടർ അപകടത്തിൽ ആറ് പേർ മരിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.