?????? ???????? ??????? ??????

ഡ്രോൺ എഞ്ചിനീയറുടെ കൊലക്ക്​ പിന്നിൽ ഇസ്രയേലെന്ന്​ ഹമാസ്​

ഗസ്സ: തുനീഷ്യയിലെ ഡ്രോൺ എഞ്ചിനീ​യറെ കൊലപ്പെടുത്തിയതിന്​​ പിന്നിൽ ഇസ്രയേലാണെന്ന്​ ഫലസ്​തീനിലെ ഇസ്​ലാമിക പ്രസ്​ഥാനമായ ഹമാസ്​. ഹമാസി​െൻറ സൈനിക വിഭാഗം അംഗവും തുനീഷ്യക്കാരനുമായ മുഹമ്മദ്​ അൽ സവാരിയാണ്​ കഴിഞ്ഞ വ്യാഴാഴ്​ച വിടിന്​ പുറത്തുവെച്ച്​ കൊല്ലപ്പെട്ടത്​.

തുനീഷ്യയിൽ നിന്നും 270 കിലോമീറ്റർ അകലെയായി ശരീരത്തിൽ അനേകം വെടിയുണ്ടയേറ്റ നിലയിൽ കാറിനുള്ളിൽവെച്ചാണ്​ സവാരിയുടെ മൃതദേഹം കാണപ്പെട്ടത്​. 10 വർഷക്കാലം ഹമാസി​െൻറ വ്യോമയാന വിഭാഗത്തി​ൽ എഞ്ചിനീയറായും ആളില്ലാ വിമാനം വികസിപ്പിക്കുന്നതിനുമായി അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്​.

കറുത്ത ഫോക്​സ്​ വാഗനിൽ വന്നവർ​ സവാരിയെ വെടിവെക്കുന്ന ദൃശ്യങ്ങൾ​ പ്ര​ദേശിക ടെലിവിഷൻ ചാനലും പുറത്തുവിട്ടിട്ടുണ്ട്​. സംഭവുമായി ബന്ധപ്പെട്ട്​ മാധ്യമ​പ്രവർത്തകൻ ഉൾപ്പെടെയുള്ള എട്ടുപേർ അറസ്​റ്റിലായതായി തുനീഷ്യയിലെ ഒൗദ്യോഗിക വൃത്തങ്ങൾ പറഞ്ഞു. കൊലക്ക്​ പിന്നിൽ ഇസ്രയേൽ ചാരസംഘടനയായ മൊസാദാണെന്ന്​ ഇസ്രയേലിലെ യ്​നെറ്റ്​ ന്യൂസും​ റിപ്പോർട്ട്​ ചെയ്​തു.

 

 

 

 

 

Tags:    
News Summary - Hamas blames Israel

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.