Posted On
date_range Updated On
date_range പാകിസ്‌താനിലെ ബഹവാൽനഗറിൽ സ്കൂളിനു നേരെ ഭീകരാക്രമണം
റാവൽപിണ്ടി: പാക്കിസ്‌ഥാനിലെ ബഹവാൽനഗറിലെ സ്കൂളിനിനേരെ ഭീകരാക്രമണം. ആയുധധാരികളായ രണ്ടു പേർ സ്കൂളിനുനേരെ ശക്‌തമായ വെടിവയ്പ്പ് നടത്തിയതായി പാക് മാധ്യമങ്ങൽ റിപ്പോർട്ട് ചെയ്തു.
ഹരൂനാബാദിലെ ഒരു സ്വകാര്യ സ്കൂളിനു നേരെയാണ് ആക്രമണം ഉണ്ടായത്. ആക്രമണത്തിൽ ആർക്കും ജീവഹാനിയോ പരിക്കുകളോ ഉള്ളതായി റിപ്പോർട്ടുകളില്ല. സ്കൂളിലെ കുട്ടികളെ സുരക്ഷിതമായി മറ്റൊരു സ്ഥലത്തേക്ക് മാറ്റി പാർപ്പിച്ചിട്ടുണ്ട്. കഴിഞ്ഞ വർഷം ക്വെറ്റയിൽ സൈനിക സ്കൂളിനുനേരെ ഉണ്ടായ ഭീകരാക്രമണത്തിൽ നൂറിലധികം വിദ്യാർഥികൾ ഉൾപ്പെടെ 165 പേർ കൊല്ലപ്പെട്ടിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.