ഇസ്ലാമാബാദ്: പുല്‍വാമ ഭീകരാക്രമണത്തെ തുടർന്ന് കലുഷിതമായ അതിര്‍ത്തിയില്‍ സമാ ധാനത്തിന് ഒരവസരം നല്‍കണമെന്ന് പാക് പ്രധാനമന്ത്രി ഇംറാന്‍ ഖാെൻറ അഭ്യര്‍ഥന.
ഭീ കരാക്രമണവുമായി ബന്ധപ്പെട്ട് ഇന്ത്യ കൃത്യമായ തെളിവുകള്‍ നല്കിയാൽ ആവശ്യമായ നട പടി സ്വീകരിക്കാന്‍ തയാറാണെന്നും ഇംറാന്‍ വ്യക്തമാക്കിയതായി പ്രധാനമന്ത്രിയെ ഉദ്ധരി ച്ച് പാക് തഹ്രീകെ ഇൻസാഫ് പാർട്ടി ട്വിറ്ററില്‍ കുറിച്ചു.
ഇംറാൻ ഖാൻ ‘പഠാെൻറ പുത്രൻ’ ആണെങ്കിൽ പുല്‍വാമ ഭീകരാക്രമണവുമായി ബന്ധപ്പെട്ട അക്രമികളെ പുറത്തുകൊണ്ടുവരാൻ നരേന്ദ്ര മോദി വെല്ലുവിളിച്ചിരുന്നു. ഇതിനുള്ള മറുപടിയായാണ് ഇംറാെൻറ പ്രതികരണം.
പാക് പ്രധാനമന്ത്രിയായി ഇംറാൻ ഖാൻ കഴിഞ്ഞ വർഷം അധികാരമേറ്റപ്പോൾ നൽകിയ അഭിനന്ദന സന്ദേശത്തിൽ ദാരിദ്ര്യത്തിനും നിരക്ഷരതക്കും എതിരെ ഒത്തൊരുമിച്ച് പോരാടാമെന്ന് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞിരുന്നു. താൻ ഒരു പഠാെൻറ പുത്രനാണെന്നും വാക്ക് തെറ്റിക്കില്ലെന്നുമായിരുന്നു ഇംറാെൻറ മറുപടി. ഇതു സൂചിപ്പിച്ചായിരുന്നു മോദിയുടെ വെല്ലുവിളി.
ദാരിദ്ര്യം തുടച്ചുനീക്കാന്‍ മുന്നിട്ടിറങ്ങണമെന്നും തീവ്രവാദികളെ തുരത്താന്‍ ഒരുമിച്ചുനില്‍ക്കണമെന്നും 2015ല്‍ പറഞ്ഞ മോദി തെരഞ്ഞെടുപ്പ് അടുത്തപ്പോള്‍ പറഞ്ഞതെല്ലാം മറന്നതായി ഇംറാന്‍ ഖാന് കുറ്റപ്പെടുത്തി.
രാജസ്ഥാനിലെ റാലിക്കിടെ തീവ്രവാദത്തിനെതിരെ ലോകം ഒരുമിച്ചുനില്ക്കണം എന്ന് മോദി പ്രസംഗിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.