മു​ൻ താ​ലി​ബാ​ൻ നേതാവി​െൻറ അ​ഭി​മു​ഖം പു​റ​ത്തു​വി​ടു​ന്ന​തി​ന്​ പാക്​ ചാ​ന​ലി​ന്​ വി​ല​ക്ക്​



ഇസ്ലാമാബാദ്: മുൻ താലിബാൻ നേതാവി​െൻറ അഭിമുഖം പ്രക്ഷേപണം ചെയ്യുന്നതിന് പാക് ചാനലിന് പാകിസ്താൻ ഇലക്ട്രോണിക് മീഡിയ റെഗുലേറ്ററി അതോറിറ്റി (പി.ഇ.എം.ആർ.എ) വിലക്കേർപ്പെടുത്തി. ജമാഅത്തുൽ അഹ്റാർ നേതാവ് ഇഹ്സാനുല്ല ഇഹ്സാ​െൻറ അഭിമുഖം സംപ്രേഷണം ചെയ്യുന്നതിനാണ് ജിയോ ടി.വി എന്ന ചാനലിന് വിലക്കേർപ്പെടുത്തിയത്.

നിരോധിച്ച തീവ്രവാദ സംഘടനകളുമായി ബന്ധമുള്ളവരുടെ അഭിമുഖം പുറത്തുവിടുന്നത് മാധ്യമ പെരുമാറ്റച്ചട്ട ലംഘനമാണെന്ന് പി.ഇ.എം.ആർ.എ പറഞ്ഞു. ടി.വി ചാനൽ അഭിമുഖത്തി​െൻറ ‘പ്രമോ’ പുറത്തുവിട്ടിരുന്നു. അഭിമുഖം സംപ്രേഷണം ചെയ്യുന്നതിനു മുമ്പ് ചാനലിനെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് പരാതികൾ ലഭിച്ച സാഹചര്യത്തിലാണ് പി.ഇ.എം.ആർ.എയുടെ നീക്കം. സമാധാന നൊബേൽ ജേതാവ് മലാല യൂസുഫ്സായിക്ക് നേരെയുണ്ടായ ആക്രമണമടക്കം നിരവധി ഭീകരാക്രമണങ്ങളുെട ഉത്തരവാദിത്തം ഇഹ്സാൻ ഏറ്റെടുത്തിരുന്നു.

Tags:    
News Summary - geo tv ban airing of taliban leader interview

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.