മുൻ പാക്​ പ്രധാനമന്ത്രിക്ക്​ കോവിഡ്​; ഇമ്രാൻ ഖാനെ പഴിച്ച്​ മകൻ

ഇസ്​ലാമാബാദ്​: മുൻ പാകിസ്​താൻ പ്രധാനമന്ത്രി യൂസഫ്​ റസാ ഗീലാനിക്ക്​ കോവിഡ്​ 19 സ്ഥിരീകരിച്ചു. അദ്ദേഹത്തി​​െൻറ മകൻ കാസിം ഗിലാനിയാണ് ട്വിറ്ററിലൂടെ ഇക്കാര്യം അറിയിച്ചത്​. സംഭവവുമായി ബന്ധപ്പെട്ട് പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാനേയും നാഷണൽ അക്കൗണ്ടബിലിറ്റി ബ്യൂറോയേയും കാസിം കുറ്റപ്പെടുത്തുകയും ചെയ്​തു. 'ഇമ്രാൻ ഖാൻ സർക്കാരിനും നാഷണൽ അക്കൗണ്ടബിലിറ്റി ബ്യൂറോയ്ക്കും നന്ദി അറിയിക്കുന്നു. എ​​െൻറ പിതാവി​​െൻറ ജീവൻ നിങ്ങൾ വിജയകരമായി അപകടത്തിലാക്കി. അദ്ദേഹത്തി​​െൻറ കോവിഡ് പരിശോധന ഫലം പോസിറ്റീവാണ്. പ്രാർഥനകൾ വേണം'- കാസിം ട്വീറ്റ് ചെയ്തു.

പ്രധാനമന്ത്രിയായിരിക്കെ വിദേശ രാജ്യങ്ങൾ നൽകിയ ഔദ്യോഗിക സമ്മാനങ്ങൾ ദുരുപയോഗം ചെയ്‌തെന്ന ആരോപണത്തിൽ ഗിലാനിക്ക് കഴിഞ്ഞ ദിവസം റാവൽപിണ്ടിയിലെ കോടതിയിൽ ഹാജരാകേണ്ടി വന്നിരുന്നു. 

ഗിലാനി നിലവിൽ വീട്ടിൽ ​െഎസൊലേഷനിൽ കഴിയുകയാണെന്ന്​ മകൾ ഫിസ ബതൂൽ ഗിലാനി അറിയിച്ചു. ‘എൻറെ പിതാവ്​ കോവിഡ്​ പോസിറ്റീവാണ്​. കോടതിയിൽ ഹാജരായി തിരിച്ചുവന്നതുമുതൽ അദ്ദേഹം രോഗലക്ഷണങ്ങൾ കാണിച്ചുതുടങ്ങിയിരുന്നു. പിതാവ്​ എത്രയും പെട്ടന്ന്​ സുഖം പ്രാപിക്കാൻ പ്രാർഥിക്കണം- ഫിസ ഗിലാനി പറഞ്ഞു. നിലവിൽ 132,405 പേർക്ക്​ പാകിസ്​താനിൽ കോവിഡ്​ സ്​ഥിരീകരിച്ചിട്ടുണ്ട്​. 2,551 പേരാണ്​ രോഗം ബാധിച്ച്​ മരിച്ചത്​.

Tags:    
News Summary - Former Pakistan Prime Minister Yousuf Raza Gilani tests positive for COVID

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.