Posted On
date_range Updated On
date_range അപൂര്‍വരോഗബാധ: പർവേസ് മുശറഫിനെ ദുബൈയിലെ ആശുപത്രിയിലേക്ക് മാറ്റി
ഇസ്ലമാബാദ്: അപൂര്‍വരോഗബാധയെ തുടര്‍ന്ന് പാകിസ്താന്‍ മുൻ പ്രസിഡൻറ് പര്‍വേസ് മുശറഫിനെ വിദഗ്ധചികിത്സക്കായി ദുബായിലെ ആശുപത്രിയിലേക്ക് മാറ്റി. അമിലോയിഡോസിസ് എന്ന അപൂര്‍വരോഗത്തിന് ചികിത്സയിലായിരുന്ന മുശറഫിനെ രോഗം വഷളായതിനെ തുടര്‍ന്ന് ശനിയാഴ്ചയാണ് ദുബായിലേക്ക് കൊണ്ടുപോയതെന്ന് പാക് മാധ്യമമായ ഡോണ്‍ റിപ്പോര്‍ട്ട് ചെയ്തു.
മുശറഫിെൻറ ആരോഗ്യസ്ഥിതി മോശമായിക്കൊണ്ടിരിക്കുന്നതായി ഓള്‍ പാകിസ്താന്‍ മുസ്ലിം ലീഗ് ഓവർസീസ് പ്രസിഡൻറ് അഫ്സൽ സിദ്ദിഖി അറിയിച്ചു.
കഴിഞ്ഞ വർഷം ഒക്ടോബറിലാണ് മുശറഫിന് അമിലോയിഡോസിസ് ബാധയാണെന്ന് സ്ഥിരീക്രിച്ചത്. ഇൗ രോഗാവസ്ഥ മൂലം അദ്ദേഹത്തിന് നില്‍ക്കുന്നതിനും നടക്കുന്നതിനും ബുദ്ധിമുട്ടായിരുന്നു. ലണ്ടനിലാണ് അദ്ദേഹം ചികിത്സ തേടിയിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.