ലിമ: പെറുവിൽ കനത്തമഴയിലും വെള്ളെപ്പാക്കത്തിലും മണ്ണിടിച്ചിലിലുംപെട്ട് ഇൗ വർഷം മരിച്ചവരുടെ എണ്ണം 72 ആയി. രണ്ടു ദശാബ്ദത്തിനിടെ രാജ്യത്ത് അനുഭവപ്പെട്ട ഏറ്റവും മോശം കാലാവസ്ഥയാണിതെന്നും പകുതിയിലധികം ജനങ്ങൾ പ്രകൃതിദുരന്തങ്ങൾക്ക് ഇരയായതായും അധികൃതർ പറഞ്ഞു. പെറുവിെൻറ വടക്കൻ തീരത്തുള്ള ജനങ്ങളെയാണ് ഇത് ഏറ്റവുമധികം ബാധിച്ചത്.
വെള്ളംകയറി ഒാടകൾ നിറഞ്ഞൊഴുകിയ സാഹചര്യത്തിൽ വെള്ളക്കെട്ടുകളിലെ കൊതുകുകളെ നശിപ്പിക്കുന്നതിന് ആരോഗ്യമന്ത്രാലയം നടപടിയെടുത്തിട്ടുണ്ട്. പെറുവിെൻറ തലസ്ഥാമായ ലിമയിൽ ഒരാഴ്ചയായി ജലവിതരണ സംവിധാനം പ്രവർത്തനക്ഷമമല്ല.
അടിയന്തരാവസ്ഥ പ്രഖ്യാപിച്ച നഗരങ്ങളിൽ ഉത്തരവ് നടപ്പാക്കാൻ പൊലീസിനെ സഹായിക്കുന്നതിന് സായുധസേനയെ നിയോഗിച്ചിട്ടുണ്ട്. വെള്ളപ്പൊക്കത്തെ തുടർന്ന് ഭക്ഷ്യവസ്തുക്കൾക്ക് അഞ്ചു ശതമാനം വിലക്കയറ്റമുണ്ടായത് ജനങ്ങളെ കൂടുതൽ പ്രതിസന്ധിയിലാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.