ജറൂസലം: ഗസ്സയിലെ ഫലസ്തീൻകാർ തങ്ങളുടെ കൃഷിയിടങ്ങളും വനങ്ങളും തീവെച്ച് നശിപ്പിക്കുന്നതിനുള്ള നഷ്ടപരിഹാരം അവർക്കുള്ള ഫണ്ടിൽനിന്ന് ഇൗടാക്കുമെന്ന ഭീഷണിയുമായി ഇസ്രായേൽ. പ്രക്ഷോഭത്തിെൻറ ഭാഗമായി പട്ടങ്ങളിൽ തീവെക്കാനുള്ള സാധനങ്ങൾ ഘടിപ്പിച്ച് ഇസ്രായേൽ കുടിയേറ്റ കേന്ദ്രങ്ങളിലേക്ക് പറപ്പിച്ചുവിടാറുണ്ട് ഫലസ്തീൻകാർ.
ഇതിൽനിന്ന് തീപിടിച്ച് തങ്ങളുടെ കൃഷിയിടങ്ങളും വനങ്ങളും നശിക്കുന്നതായി ഇസ്രായേൽ പറയുന്നു. ഇതേതുടർന്നാണ് ഫണ്ടിൽനിന്ന് നഷ്ടപരിഹാരം ഇൗടാക്കുമെന്ന ഭീഷണിയുമായി സർക്കാർ രംഗത്തെത്തിയത്. ലോകരാജ്യങ്ങളുടെ സമ്മർദഫലമായി ഫലസ്തീന് ഇസ്രായേൽ നൽകുന്ന നാമമാത്രമായ ഫണ്ടിൽനിന്നാണ് ഇത് ഇൗടാക്കുമെന്ന് സർക്കാർ ഭീഷണിപ്പെടുത്തുന്നത്. മുമ്പും ഇസ്രായേൽ ഇൗ ഫണ്ട് വെട്ടിക്കുറക്കുകയും തടഞ്ഞുവെക്കുകയും ചെയ്തിരുന്നു.
ഇസ്രായേൽ വെടിവെപ്പിൽ ഫലസ്തീൻകാരൻ കൊല്ലപ്പെട്ടു
ഗസ്സ സിറ്റി: ഇസ്രായേൽ ആക്രമണത്തിൽ ഫലസ്തീൻ യുവാവ് കൊല്ലപ്പെട്ടു. ഇസ്രായേലിനെതിരെ പ്രക്ഷോഭരംഗത്തുള്ള യുവാവാണ് സൈന്യത്തിെൻറ വെടിവെപ്പിൽ മരിച്ചതെന്ന് ഗസ്സ ആരോഗ്യ മന്ത്രാലയം അറിയിച്ചു. അതിർത്തിവേലി തകർത്ത് നുഴഞ്ഞുകയറാൻ ശ്രമിച്ചയാളെയാണ് കൊലപ്പെടുത്തിയതെന്ന് ഇസ്രായേൽ സൈന്യം അവകാശപ്പെട്ടു.
രണ്ടുപേർ മഴു ഉപയോഗിച്ച് അതിർത്തിവേലി തകർക്കാൻ ശ്രമിച്ചപ്പോൾ സൈന്യം വെടിയുതിർത്തതിൽ ഒരാൾ കൊല്ലപ്പെട്ടുവെന്നാണ് സൈനിക വക്താവ് പറഞ്ഞത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.