മ്യാന്മറിലെ മനുഷ്യാവകാശ സംഘടനകളോട്​ മാപ്പപേക്ഷിച്ച്​ ഫേസ്​ബുക്ക്

യാ​ം​ഗോ​ൻ: മ്യാ​ന്മ​റി​ലെ മ​നു​ഷ്യാ​വ​കാ​ശ സം​ഘ​ട​ന​ക​ളോ​ട്​ മാ​പ്പു​പ​റ​ഞ്ഞ്​ സാ​മൂ​ഹി​ക മാ​ധ്യ​മ​മാ​യ ഫേ​സ്​​ബു​ക്ക്. രാ​ജ്യ​ത്തെ വം​ശീ​യാ​ക്ര​മ​ണ​ത്തി​ന്​ എ​ണ്ണ​പ​ക​രാ​ൻ  ജ​ന​ങ്ങ​ൾ ഫേ​സ്​​ബു​ക്കി​നെ ഉ​പ​യോ​ഗി​ച്ചു​വെ​ന്നും ത​ക്ക​സ​മ​യ​ത്ത്​ ത​ങ്ങ​ൾ അ​തു​ ക​ണ്ടെ​ത്തി ത​ട​ഞ്ഞു​വെ​ന്നു​മു​ള്ള സ​ക്ക​ർ​ബ​ർ​ഗി​​​െൻറ പ്ര​സ്​​താ​വ​ന​യു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ഫേ​സ്​​ബു​ക്കി​നെ​തി​രെ രാ​ജ്യ​ത്തെ ആ​റ്​ മ​നു​ഷ്യാ​വ​കാ​ശ സം​ഘ​ട​ന​ക​ൾ തു​റ​ന്ന ക​ത്തു​മാ​യി രം​ഗ​ത്തു​വ​ന്നി​രു​ന്നു. ബു​ദ്ധ​രാ​ജ്യ​മാ​യ മ്യാ​ന്മ​റി​ൽ  റോ​ഹി​ങ്ക്യ​ൻ വം​ശ​ജ​ർ​ക്കെ​തി​രെ ക​ടു​ത്ത വം​ശീ​യാ​ക്ര​മ​ണ​ങ്ങ​ൾ ന​ട​ന്ന സ​മ​യ​ത്ത്​ ഫേ​സ്​​ബു​ക്കി​നെ​തി​രെ ഇൗ ​സം​ഘ​ട​ന​ക​ളു​ടെ ഭാ​ഗ​ത്തു​നി​ന്ന്​ ആ​രോ​പ​ണ​ങ്ങ​ൾ ഉ​യ​ർ​ന്നി​രു​ന്നു. ആ ​സ​മ​യ​ത്ത്​ സാ​മൂ​ഹി​ക​മാ​ധ്യ​മം വ​ഴി പ്ര​ച​രി​ച്ച വി​ദ്വേ​ഷ​ജ​ന​ക​മാ​യ സ​ന്ദേ​ശ​ങ്ങ​ൾ ദു​ർ​ബ​ല​മാ​ക്കി​യ​ത്​ ഇ​വ​രു​ടെ മു​ൻ​ൈ​ക​യി​ൽ ആ​യി​രു​ന്നു. എ​ന്നാ​ൽ, അ​തി​നെ മ​റ​ച്ചു​വെ​ച്ച്​ ഫേ​സ്​​ബു​ക്കി​നെ പു​ക​ഴ്​​ത്തു​ന്ന ത​ര​ത്തി​ലാ​യി​രു​ന്നു ​സ​ക്ക​ർ​ബ​ർ​ഗ്​ വാ​ർ​ത്ത സൈ​റ്റ്​ ആ​യ വോ​ക്​​സി​ന്​ ന​ൽ​കി​യ അ​ഭി​മു​ഖം. ബു​ദ്ധി​സ്​​റ്റു​ക​ളും മു​സ്​​ലിം​ക​ളും ഒ​രു​പോ​ലെ ഫേ​സ്​​ബു​ക്കി​ലെ മെ​സ​ഞ്ച​ർ വ​ഴി വൈ​കാ​രി​ക​മാ​യ സ​ന്ദേ​ശ​ങ്ങ​ൾ പ്ര​ച​രി​പ്പി​ക്കാ​ൻ ശ്ര​മി​ച്ചു എ​ന്നും അ​ത്​ ക​ണ്ടെ​ത്തി ത​ങ്ങ​ൾ ത​ട​ഞ്ഞു എ​ന്നു​മാ​യി​രു​ന്നു സ​ക്ക​ർ​ബ​ർ​ഗ്​ പ​റ​ഞ്ഞ​ത്.  ഉ​ട​ൻ മ​നു​ഷ്യാ​വ​കാ​ശ-​സ​ന്ന​ദ്ധ സം​ഘ​ട​ന​ക​ൾ ഇ​ക്കാ​ര്യ​ത്തി​ൽ പ്ര​തി​ക​ര​ണം അ​റി​യി​ച്ച്​ രം​ഗ​ത്തെ​ത്തി.  
ഫേ​സ്​​ബു​ക്ക്​ മ്യാ​ന്മ​റി​ൽ ന​ട​ത്തി​യ ‘ഫ​ല​പ്ര​ദ​മാ​യ ഇ​ട​പെ​ട​ലി​നെ പു​ക​ഴ്​​ത്തും വി​ധ​മു​ള്ള’ സ​ക്ക​ർ​ബ​ർ​ഗി​​​െൻറ പ്ര​സ്​​താ​വ​ന ത​ങ്ങ​ളി​ൽ അ​മ്പ​ര​പ്പു​ള​വാ​ക്കി​യെ​ന്ന്​ അ​വ​ർ കു​റ്റ​പ്പെ​ടു​ത്തി. ഫേ​സ്​​ബു​ക്കി​ൽ പ്ര​ച​രി​ച്ച സ​ന്ദേ​ശ​ങ്ങ​ൾ വേ​ഗ​ത്തി​ൽ നീ​ക്കം​ചെ​യ്യു​ന്ന​തി​ൽ അ​ധി​കൃ​ത​ർ അ​ലം​ഭാ​വം കാ​ണി​ച്ചു​വെ​ന്നും ഇ​ത്​ രാ​ജ്യ​ത്തു​ട​നീ​ളം വ്യാ​പി​ച്ച്​ ഭീ​തി​പ​ട​ർ​ത്തി അ​വ​സാ​ന​ത്തെ കൊ​ടി​യ അ​തി​ക്ര​മ സം​ഭ​വ​ങ്ങ​ളി​ലേ​ക്ക്​ ന​യി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്നും സം​ഘം ചൂ​ണ്ടി​ക്കാ​ട്ടി. ഇ​ക്കാ​ര്യം സ​മ്മ​തി​ക്കു​ന്ന വി​ധ​ത്തി​ലാ​യി​രു​ന്നു ഫേ​സ്​​ബു​ക്ക്​ വ​ക്​​താ​വി​​​െൻറ തു​ട​ർ​ന്നു​ള്ള പ്ര​സ്​​താ​വ​ന. ഇ​ത്ത​രം സ​ന്ദേ​ശ​ങ്ങ​ൾ ത​ട​ഞ്ഞ​ത്​ വ​ള​രെ സാ​വ​ധാ​ന​ത്തി​ൽ ആ​യി​പ്പോ​യെ​ന്നും ദു​​രു​ദ്ദേ​ശ്യ​പ​ര​വും വി​ദ്വേ​ഷ ജ​ന​ക​വു​മാ​യ സ​ന്ദേ​ശ​ങ്ങ​ൾ ക​ണ്ടെ​ത്താ​നും ത​ട​യാ​നും ത​ങ്ങ​ളു​ടെ സാ​േ​ങ്ക​തി​ക വി​ദ്യ മെ​ച്ച​പ്പെ​ടു​ത്തേ​ണ്ട​തു​ണ്ടെ​ന്നും പ​റ​ഞ്ഞ വ​ക്​​താ​വ്​ ഇ​ക്കാ​ര്യ​ത്തി​ൽ ആ​ദ്യ ഇ​ട​പെ​ട​ലു​ക​ൾ ന​ട​ത്തി​യ സ​ന്ന​ദ്ധ സം​ഘ​ങ്ങ​ളെ സ​ക്ക​ർ​ബ​ർ​ഗ്​ പ​രാ​മ​ർ​ശി​ക്കാ​തെ പോ​യ​തി​ൽ മാ​പ്പു പ​റ​യു​ന്ന​താ​യും അ​റി​യി​ച്ചു.

ഇ​ന്തോ​നേ​ഷ്യ​യും ആ​സ്​​ട്രേ​ലി​യ​യും അ​ന്വേ​ഷ​ണത്തിന്​ 
ജ​കാ​ർ​ത്ത/​മെ​ൽ​ബ​ൺ: ഉ​പ​യോ​ക്താ​ക്ക​ളു​ടെ സ്വ​കാ​ര്യ​ത​ലം​ഘ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ ഫേ​സ്​​ബു​ക്ക്​ അ​ന്വേ​ഷ​ണ​ക്കു​രു​ക്കി​ലേ​ക്ക്.ഇ​ന്തോ​നേ​ഷ്യ​ൻ ഉ​പ​യോ​ക്താ​ക്ക​ളു​ടെ സ്വ​കാ​ര്യ​ത​ലം​ഘ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ ഇ​ന്തോ​നേ​ഷ്യ​ൻ സ​ർ​ക്കാ​റും ആ​സ്ട്രേ​ലി​യ​യി​ലെ ഉ​പ​യോ​ക്താ​ക്ക​ളു​ടെ വ്യ​ക്തി​വി​വ​ര​ങ്ങ​ൾ ചോ​ർ​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ ആ​സ്​​​ട്രേ​ലി​യ​യും ഫേ​സ്​​ബു​ക്കി​നെ​തി​രെ അ​ന്വേ​ഷ​ണം ന​ട​ത്തു​മെ​ന്ന്​ വ്യ​ക്ത​മാ​ക്കി. ദ​ശ​ല​ക്ഷ​ത്തി​ലേ​റെ ഇ​ന്തോ​നേ​ഷ്യ​ൻ ഫേ​സ്​​ബു​ക്ക്​ ഉ​പ​യോ​ക്താ​ക്ക​ളു​ടെ​യും മൂ​ന്ന്​ ല​ക്ഷ​ത്തി​ലേ​റെ ആ​സ്​​ട്രേ​ലി​യ​ൻ ഉ​പ​യോ​ക്താ​ക്ക​ളു​ടെ​യും സ്വ​കാ​ര്യ​വി​വ​ര​ങ്ങ​ൾ കേം​ബ്രി​ജ്​ അ​ന​ലി​റ്റി​ക ഉ​പ​യോ​ഗ​െ​പ്പ​ടു​ത്തി​യി​രി​ക്കാ​മെ​ന്ന്​ ഫേ​സ്​​ബു​ക്ക്​ വെ​ളി​പ്പെ​ടു​ത്തി​യി​രു​ന്നു. ഇൗ ​പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ്​ അ​ന്വേ​ഷ​ണം ന​ട​ത്താ​ൻ തീ​രു​മാ​നി​ച്ച​ത്.​ 
ഫേ​സ്​​ബു​ക്ക്​ സ്വ​കാ​ര്യ​ത​ലം​ഘ​നം ന​ട​ത്തി​യി​ട്ടു​ണ്ടോ എ​ന്നാ​ണ്​ ആ​സ്​​േ​ട്ര​ലി​യ അ​ന്വേ​ഷി​ക്കു​ന്ന​ത്. കു​റ്റം തെ​ളി​ഞ്ഞാ​ൽ ഇ​ന്തോ​നേ​ഷ്യ​യി​ലെ ഫേ​സ്​​ബു​ക്ക്​ പ്ര​തി​നി​ധി​ക​ൾ​ക്ക്​ 12 വ​ർ​ഷ​ത്തെ ത​ട​വും 87,1000 ഡോ​ള​ർ പി​ഴ​യും ശി​ക്ഷ ല​ഭി​ച്ചേ​ക്കാം. മ​റ്റു​ള്ള​വ​രു​ടെ സ്വ​കാ​ര്യ​വി​വ​ര​ങ്ങ​ൾ എ​ടു​ക്കാ​ൻ മൂ​ന്നാം​ക​ക്ഷി​യെ അ​നു​വ​ദി​ക്കു​ന്ന ആ​പ്ലി​ക്കേ​ഷ​നു​ക​ൾ നി​ർ​ത്തി​വെ​ക്കാ​ൻ ഫേ​സ്​​ബു​ക്കി​നോ​ട്​ ആ​വ​ശ്യ​െ​പ്പ​ട്ടി​ട്ടു​ണ്ടെ​ന്ന്​ ക​മ്യൂ​ണി​ക്കേ​ഷ​ൻ മ​ന്ത്രി വ്യ​ക്ത​മാ​ക്കി. 115 മി​ല്യ​ൺ സ​ജീ​വ  ഉ​പ​യോ​ക്താ​ക്ക​ളു​മാ​യി ഫേ​സ്​​ബു​ക്ക്​ ഉ​പ​യോ​ക്താ​ക്ക​ളു​ടെ എ​ണ്ണ​ത്തി​ൽ ലോ​ക​ത്ത്​ നാ​ലാം സ്​​ഥാ​ന​ത്താ​ണ്​​ ഇ​ന്തോ​നേ​ഷ്യ

  

Tags:    
News Summary - facebook controversy-World news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.