ന്യൂയോർക്: 25 കോടി വർഷം മുമ്പ് ഭൂമിയിൽ സംഭവിച്ച വിനാശത്തെക്കുറിച്ച് സൂചനയുമായി പുതിയ പഠനം. ആ നാശത്തിലേക്ക് നയിച്ചത് സൈബീരിയയിലെ അഗ്നിപർവത സ്ഫോടനമാണെന്നും സയൻറിഫിക് റിപ്പോർട്ട്സ് എന്ന ജേണലിൽ പ്രസിദ്ധീകരിച്ചുവന്ന പഠനം ചൂണ്ടിക്കാട്ടുന്നു. ഇതോടെ സമുദ്രത്തിെല 95 ശതമാനവും കരയിലെ 70 ശതമാനവും ജീവിവർഗങ്ങൾ തുടച്ചുനീക്കപ്പെട്ടു. 2,00,00 കോടി ഗാലൺ ഉരുകിയ ലാവയാണ് അഗ്നിപർവത മുഖത്തിലൂടെ പുറന്തള്ളപ്പെട്ടതത്രെ! ഇത് പരന്നൊഴുകിയ പ്രദേശങ്ങൾ ‘സൈബീരിയൻ ട്രാപ്സ്’ എന്ന പേരിലാണ് അറിയപ്പെടുന്നത്.
ചൈന, ഇസ്രായേൽ, ഹംഗറി തുടങ്ങിയ രാജ്യങ്ങൾ ഇതിൽ ഉൾപ്പെടുമെന്നും അഗ്നിപർവതം പുറന്തള്ളിയ ദ്രവശിലയിൽനിന്ന് രൂപംകൊള്ളുന്ന നിക്കൽ എന്ന ലോഹത്തിെൻറ മുനമ്പുകൾ ഇവിടങ്ങളിൽ കണ്ടെത്തിയതായും ഗവേഷകർ പറയുന്നു. അന്തരീക്ഷത്തിേലക്ക് സൾഫർ ഡൈ ഒാക്സൈഡിെൻറയും കാർബൺ ഡൈ ഒാക്സൈഡിെൻറയും വൻ തോതിലുള്ള പുറന്തള്ളൽമൂലം ഭൂമി വാസയോഗ്യമല്ലാതായി മാറുകയായിരുന്നുവത്രെ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.