ചൈനീസ് രാജകീയ മുദ്ര 2.2 കോടി ഡോളറിന് ലേലംചെയ്തു

ബെയ്ജിങ്: 18ാം നൂറ്റാണ്ടില്‍ ഉപയോഗിച്ചിരുന്ന ചൈനീസ് രാജകീയ മുദ്ര 2.2 കോടി ഡോളറിന് ലേലംചെയ്തു. പാരിസില്‍ ഡ്രൗട്ട് ഓക്ഷന്‍ ഹൗസ് നടത്തിയ ലേലത്തില്‍ ചൈനക്കാരന്‍തന്നെയാണ് പ്രതീക്ഷിച്ചതിനെക്കാള്‍ 20 ഇരട്ടി തുകക്ക് മുദ്ര സ്വന്തമാക്കിയത്. ഉള്ളംകൈയോളം മാത്രം വലുപ്പമുള്ള മുദ്ര ചുവപ്പും വെളുപ്പും കലര്‍ന്ന ധാതുപദാര്‍ഥംകൊണ്ടാണ് നിര്‍മിച്ചത്.

ചൈനീസ് ചക്രവര്‍ത്തി ക്വിന്‍ലോങ്ങിന്‍െറ ശേഖരത്തിലുണ്ടായിരുന്ന മുദ്രകളിലൊന്നാണ് കഴിഞ്ഞ ദിവസം ലേലംചെയ്തത്. 19ാം നൂറ്റാണ്ടില്‍ ചൈന സന്ദര്‍ശിച്ച നേവല്‍ ഡോക്ടറാണ് ഫ്രഞ്ചുകാരന്‍െറ ശേഖരത്തില്‍നിന്ന് ഡ്രൗട്ട് ഓക്ഷന്‍ ഹൗസ് രാജകീയ മുദ്ര നേടിയത്.  കരകൗശലവസ്തുക്കളില്‍ താല്‍പര്യമുണ്ടായിരുന്ന  ക്വിന്‍ലോങ്ങിന് വ്യത്യസ്ത രൂപങ്ങളില്‍ 1800 മുദ്രകളുടെ ശേഖരമുണ്ടായിരുന്നു. ഇതില്‍ 700 എണ്ണം കാണാതായി. 1000ത്തോളം മുദ്രകള്‍ പാലസ് മ്യൂസിയത്തില്‍ സൂക്ഷിച്ചിട്ടുമുണ്ട്. ഒമ്പത് വ്യാളികളുടെ രൂപം കൊത്തിവെച്ച മുദ്രയാണ് ലേലം ചെയ്തത്.

Tags:    
News Summary - dragon

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.