Posted On
date_range Updated On
date_range ചൈനയിൽ ഭൂകമ്പം, നൂറിലേറെ പേർ മരിച്ചതായി സംശയം
ബീജിങ്: ചൈനയിലെ സിച്ചുവാൻ പ്രവിശ്യയിലുണ്ടായ ഭൂകമ്പത്തിൽ നൂറിലേറപേർ മരിച്ചതായി റിപ്പോർട്ട്. റിക്ടർ സെക്യിൽ 7തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പമാണ് ഉണ്ടായത്. ഭൂകമ്പത്തിൽ അറുപതിലേറെ പേർക്ക് പരിക്കേറ്റതായി വാർത്ത എജൻസിയായ സിൻഹുവ റിപ്പോർട്ട് ചെയ്യുന്നു. ഇതിൽ മുപ്പത് പേരുടെ നില ഗുരുതരമാണ്.
ചൊവ്വാഴ്ച പ്രാദേശിക സമയം രാത്രി 9.20ഒാടെയാണ് ഭൂകമ്പമുണ്ടായത്. കാര്യമായ നാശനഷ്ടങ്ങളുണ്ടെന്നാണു റിപ്പോർട്ട്. ഗ്വാൻജുയാൻ നഗരത്തിന് 200 കിലോ മീറ്ററർ ചുറ്റളവിൽ ഭൂചലനം അനുഭവപ്പെട്ടു. നേരത്തെ റിക്ടർ സ്കെയിലിൽ 6.6 രേഖപ്പെടുത്തിയ ഭൂകമ്പവും ഇവിടെ ഉണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.