കൊ​റോ​ണ വൈ​റ​സ്: ചൈ​നയിലെ വു​ഹാ​നിൽ യാത്രാ വിലക്ക്

ബെ​യ്​​ജി​ങ്​: കൊ​റോ​ണ വൈ​റ​സ്​ ബാ​ധ സ്ഥിരീകരിച്ച സാഹചര്യത്തിൽ ചൈ​ന യാത്രാ വിലക്ക് ഏർപ്പെടുത്തി. വൈ​റ​സ്​ പൊ​ട്ടി​പ്പു​റ​പ്പെ​ട്ട വു​ഹാ​ൻ ന​ഗ​രത്തിലാണ് യാത്ര വിലക്ക് ഏർപ്പെടുത്തിയത്. വ്യാഴാഴ്ച മുതൽ പൊതു ഗതാഗത സംവ ിധാനവും റെയിൽവേ സ്റ്റേഷനും വിമാനത്താവളവും പ്രവർത്തിക്കില്ല.

കൊ​റോ​ണ വൈ​റ​സ്​ ബാ​ധി​ച്ച്​ ചൈ​ന​യി​ൽ മ​രി​ച്ച​വ​രു​ടെ എ​ണ്ണം 17 ആ​യി. രാ​ജ്യ​ത്തെ 13 പ്ര​വി​ശ്യ​ക​ളി​ൽ ​നി​ന്നാ​യി രോ​ഗം ബാ​ധി​ച്ച​വ​രു​ടെ എ​ണ്ണം 600 ആ​യി ഉ​യ​ർ​ന്നി​ട്ടു​ണ്ട്. ചൈ​നീ​സ്​ പു​തു​വ​ർ​ഷാ​ഘോ​ഷ കാ​ല​മാ​യ​തി​നാ​ൽ രോ​ഗം പ​ട​രാ​ൻ സാ​ധ്യ​ത​യു​ണ്ടെ​ന്ന്​ ആ​രോ​ഗ്യ​വ​കു​പ്പ്​ മു​ന്ന​റി​യി​പ്പ്​ ന​ൽ​കി കഴിഞ്ഞു.

ജ​പ്പാ​ൻ, താ​യ്​​ല​ൻ​ഡ്, ദ​ക്ഷി​ണ കൊ​റി​യ​ എ​ന്നീ രാജ്യങ്ങൾക്ക് പിന്നാലെ അമേരിക്കയിലും കൊ​റോ​ണ വൈ​റ​സ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ജ​നു​വ​രി 15ന്​ വു​ഹാ​നി​ൽ​ നി​ന്ന്​ ​വാ​ഷി​ങ്​​ട​ണി​ലെ സി​യ​ലി​ലെ​ത്തി​യ 30കാ​ര​നാ​ണ്​ രോ​ഗ​ബാ​ധ സ്​​ഥി​രീ​ക​രി​ച്ച​ത്. ഇ​യാ​ൾ വാ​ഷി​ങ്​​ട​ണി​ൽ ചി​കി​ത്സ​യി​ലാ​ണെന്ന് യു.​എ​സ് രോ​ഗ​നി​യ​ന്ത്ര​ണ കേ​​ന്ദ്രം അ​റി​യി​ച്ചു.

ചൈനയിലെ ഹു​ബൈ പ്ര​വി​ശ്യ​യു​ടെ ത​ല​സ്​​ഥാ​ന​മാ​ണ്​ വൈ​റ​സ്​ പൊ​ട്ടി​പ്പു​റ​പ്പെ​ട്ട വു​ഹാ​ൻ ന​ഗ​രം.

Tags:    
News Summary - coronavirus outbreak: Travel ban imposed in China's Wuhan -World News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.