ബീജിങ്: പാശ്ചാത്യ മാധ്യമങ്ങളെ സൂക്ഷിക്കണമെന്ന് പി.ടി.െഎ നേതാവ് ഇംറാൻ ഖാന് ചൈനയുടെ മുന്നറിയിപ്പ്. പാക്സ്താൻ തെരഞ്ഞെടുപ്പിൽ ഇംറാെൻറ പാർട്ടി മുന്നേറ്റം നടത്തുന്നതിനിടെയാണ് ചൈനീസ് മാധ്യമങ്ങൾ പാശ്ചാത്യ മാധ്യമങ്ങളെ സൂക്ഷിക്കണമെന്ന് ആവശ്യപ്പെട്ടിരിക്കുന്നത്. ചൈനയേയും പാകിസ്താനേയും തമ്മിൽ തെറ്റിക്കാൻ പാശ്ചാത്യ മാധ്യമങ്ങൾ ശ്രമിക്കുമെന്നാണ് ചൈനീസ് മാധ്യമങ്ങൾ ചൂണ്ടിക്കാട്ടുന്നത്.
ചൈന-പാകിസ്താൻ സാമ്പത്തിക ഇടനാഴിക്കെതിരെ പാശ്ചാത്യ മാധ്യമങ്ങൾ രംഗത്ത് വരുമെന്നാണ് ഗ്ലോബൽ ടൈംസിെൻറ ലേഖനത്തിൽ ചൂണ്ടിക്കാട്ടുന്നത്. പാകിസ്താനിലെ ചൈനയുടെ നിക്ഷേപത്തിനെതിരെ പാശ്ചാത്യ മാധ്യമങ്ങൾ തെറ്റായ വാർത്തകൾ പ്രചരിപ്പിക്കും. ഇതിനെതിരെ പാക് സർക്കാർ ബുദ്ധിപരമായി പ്രവർത്തിക്കുമെന്നാണ് പ്രതീക്ഷയെന്നും ഗ്ലോബൽ ടൈംസ് ലേഖനത്തിൽ പറയുന്നു.
അതേ സമയം, ചൈന-പാകിസ്താൻ സാമ്പത്തിക ഇടനാഴിയോട് അനുകൂല സമീപനം പുലർത്തുന്ന സമീപനമാണ് ഇംറാൻ ഖാൻ സ്വീകരിക്കുന്നത്. ചൈനീസ് മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ രാജ്യത്തിെൻറ സാമ്പത്തിക പുരോഗതിക്ക് വ്യവസായ ഇടനാഴി സഹായിക്കുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.