വൂഹാനിൽ പൂച്ചകൾക്കും കോവിഡ്​ ​

െബയ്​ജിങ്​: ചൈനയിലെ വൂഹാനിൽ പൂച്ചകൾക്കും കോവിഡ്​19. കോവിഡ്​ ബാധിച്ച ആളുകളുമായുള്ള സമ്പർക്കം വഴിയാണ്​ പൂച്ച കളിലേക്കും രോഗമെത്തിയതെന്നാണ്​ കരുതുന്നത്​. കോവിഡി​​െൻറ പ്രഭവകേന്ദ്രമാണ്​ വൂഹാൻ.

ഹുവാഴോങ്​ അഗ്രിക്ക ൾച്ചറൽ യൂനിവേഴ്​സിറ്റിയും വൂഹാൻ ഇൻസ്​റ്റിറ്റ്യൂട്ട്​ ഓഫ്​ വൈറോളജി സ​െൻററിലെ ഗവേഷകരുമാണ്​ പഠനറിപ്പോർട്ട്​ പുറത്തുവിട്ടത്​. 102 പൂച്ചകളിൽ നിന്നു ശേഖരിച്ച ശരീരസ്രവങ്ങൾ പരിശോധിച്ചപ്പോൾ 15 എണ്ണം കോവിഡ്​ പോസിറ്റീവായിരുന്നു. ഇതിൽ 11 ലും ന്യൂട്രലൈസ്​ഡ്​ ആൻറിബോഡികളുടെ സാന്നിധ്യവും കണ്ടെത്തി. രോഗം ക​ണ്ടെത്തിയ മൂന്ന്​ പൂച്ചകളുടെ ഉടമസ്​ഥർക്ക്​ കോവിഡ്​ ഉണ്ടായിരുന്നു.

മനുഷ്യരുമായി അടുത്ത സമ്പർക്കം പുലർത്തിയതുമൂലമാണ്​ പൂച്ചകൾക്കും രോഗം പകർന്നതെന്നാണ്​ ഗവേഷക സംഘം കരുതുന്നത്​. അതേസമയം, പട്ടി, പന്നി, കോഴി, താറാവ്​ എന്നീ ജീവികളിലേക്ക്​ അത്രയെളുപ്പം കോവിഡ്​ പകരില്ല. ഹോ​​​ങ്കോങ്ങിലും ബെയ്​ജിങ്ങിലും പൂച്ചകളിൽ കോവിഡ്​ പകർന്നതായി കണ്ടെത്തിയിട്ടുണ്ട്​.

Tags:    
News Summary - china wuhan cat covid 19

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.