ഇസ്ലാമാബാദ്: അഫ്ഗാൻ സംഘർഷത്തിെൻറ രാഷ്ട്രീയ പരിഹാരത്തിന് പാക്-അഫ്ഗാൻ സഹകരണം ശക്തിപ്പെടുത്തണമെന്ന് ചൈന. ഇസ്ലാമാബാദിൽ പാക് പ്രധാനമന്ത്രിയുടെ വിദേശകാര്യ ഉപദേശകൻ സർതാജ് അസീസുമായുള്ള കൂടിക്കാഴ്ചക്കു ശേഷമാണ് ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യീ ഇക്കാര്യം ആവശ്യപ്പെട്ടത്.
ചൈനയും പാകിസ്താനും തമ്മിലുള്ള വിവിധ വിഷയങ്ങളും അഫ്ഗാനിലെ സാഹചര്യവുമാണ് ഇരുവരും പ്രധാനമായും ചർച്ചചെയ്തത്. മൂന്നു രാജ്യങ്ങളും ഉൾക്കൊള്ളുന്ന ത്രികക്ഷി സമാധാന സഹകരണം എന്ന ആശയമാണ് ചൈന പാകിസ്താനു മുന്നിൽ വെച്ചതെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
ഭീകരതയെ നേരിടുന്ന വിഷയത്തിൽ പാകിസ്താനും അഫ്ഗാനിസ്താനും തമ്മിലുടലെടുത്ത അഭിപ്രായവ്യത്യാസമാണ് ചൈനയുടെ മധ്യസ്ഥശ്രമങ്ങൾക്ക് കാരണം.
രാജ്യത്തുണ്ടാകുന്ന ഭീകരാക്രമണങ്ങൾക്കു പിന്നിൽ അഫ്ഗാൻ കേന്ദ്രീകരിച്ച ഭീകരസംഘടനകളാണെന്നാണ് പാകിസ്താെൻറ വാദം. ഇത് അഫ്ഗാനിസ്താൻ നിഷേധിച്ചിരുന്നെങ്കിലും ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിൽ വിള്ളലുണ്ടാക്കി. ഇൗ സാഹചര്യത്തിലാണ് പാകിസ്താെൻറ പ്രധാന സഖ്യരാഷ്ട്രമായ ചൈന അനുരഞ്ജനത്തിന് രംഗത്തെത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.