ബെയ്ജിങ്: ഭൂചലനത്തെത്തുടർന്ന് തിബത്തിൽ ബ്രഹ്മപുത്ര നദിയിലുണ്ടായ മണ്ണിടിച്ചിലിൽ രൂപപ്പെട്ട വൻ കൃത്രിമതടാകങ്ങളുയർത്തുന്ന ആശങ്ക സംബന്ധിച്ച് ഇന്ത്യയുമായി സംഭാഷണം തുടരുമെന്ന് ചൈന. മൂന്ന് കൃത്രിമ തടാകങ്ങളാണ് മേഖലയിൽ യാർലങ് സാങ്പോ എന്നറിയപ്പെടുന്ന ബ്രഹ്മപുത്രയിൽ രൂപപ്പെട്ടത്. ഇവയുടെ വലുപ്പമോ വെള്ളത്തിെൻറ അളവോ നിർണയിക്കാനായിട്ടില്ല.
തിബത്തിൽ കഴിഞ്ഞമാസം റിക്ടർ സ്കെയിലിൽ 6.4 തീവ്രത രേഖെപ്പടുത്തിയ ഭൂചലനമുണ്ടായതിനെത്തുടർന്നാണ് ഇവ രൂപപ്പെട്ടിട്ടുള്ളത്. വൻതോതിൽ ജലം വഹിക്കുന്ന ഇൗ തടാകങ്ങൾ കൂടിച്ചേരുകയോ പൊട്ടുകയോ ചെയ്യുന്നതോടെ അരുണാചൽ പ്രദേശിൽ സിയാങ് എന്നും അസമിൽ ബ്രഹ്മപുത്ര എന്നുമറിയപ്പെടുന്ന നദിയുടെ തീരത്ത് താമസിക്കുന്ന ലക്ഷക്കണക്കിനാളുകളുടെ ജീവിതമാണ് അപകടത്തിലാകുക. ചൈനീസ് അധികൃതർ നടത്തിയ പരിശോധനയിൽ ഇന്ത്യ -ചൈന അതിർത്തിയുടെ കിഴക്കൻ ഭാഗത്താണ് തടാകങ്ങൾ എന്ന് കണ്ടെത്തിയിട്ടുണ്ട്.
തടാകങ്ങൾ മനുഷ്യനിർമിതമല്ലെന്നും പ്രകൃതിദുരന്തത്തെത്തുടർന്നുണ്ടായതാണെന്നും കണ്ടെത്തിയതായും സാറ്റൈലറ്റ് ദൃശ്യപഠനങ്ങളെ ഉദ്ധരിച്ച് ചൈനീസ് വിദേശകാര്യമന്ത്രാലയ വക്താവ് ഹുവ ചുൻയിങ് മാധ്യമങ്ങളോട് പറഞ്ഞു. ഇന്ത്യൻ മാധ്യമങ്ങൾ ഇൗ വിഷയത്തിൽ ഉൗഹാപോഹങ്ങൾ സൃഷ്ടിക്കില്ലെന്ന് പ്രതീക്ഷിക്കുന്നതായും അവർ പറഞ്ഞു. സിൻജ്യങ് പ്രദേശത്തേക്ക് വെള്ളമെത്തിക്കുന്നതിനായി സിയാങ് നദിയിൽ ടണൽ നിർമിക്കാനുള്ള ശ്രമങ്ങളെത്തുടർന്നാണ് സിയാങ്ങിലെ ജലം മലിനമായതെന്ന റിപ്പോർട്ട് ചൈന നേരത്തേ നിഷേധിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.