ബെയ്ജിങ്: ചൈനയിലെ സിചുവാൻ പ്രവിശ്യയിൽ കനത്ത മണ്ണിടിച്ചിലിനെ തുടർന്ന് കാണാതായവരിൽ 15 പേരുടെ മൃതദേഹങ്ങൾ കണ്ടെത്തി. വലിയ പാറക്കൂട്ടങ്ങൾക്കടിയിൽ അകപ്പെട്ടവരെ രക്ഷിക്കാനുള്ള ശ്രമം തുടരുകയാണ്.
സർക്കാർ കണക്കുകൾ പ്രകാരം 118 പേരെ ഇനിയും കണ്ടെത്താനുണ്ട്. ഇവർ ജീവനോടെയുണ്ടാകാനുള്ള സാധ്യത വിരളമാണെന്ന് അധികൃതർ അറിയിച്ചു. മൃതദേഹങ്ങൾ കണ്ടെത്തുന്നത് ദുഷ്കരമാണെന്ന് പ്രവിശ്യ അധികൃതർ പറയുന്നു.
കൂറ്റൻ മലയിടിഞ്ഞ് പാറക്കൂട്ടങ്ങളും മണ്ണും ഒരു ഗ്രാമത്തെ മുഴുവനായി വിഴുങ്ങുകയായിരുന്നു. ഒരു കുടുംബത്തിലെ മൂന്നു പേരെ മാത്രമാണ് ഇതിനകം ജീവനോടെ രക്ഷിക്കാനായത്. അതിനിടെ, പ്രദേശത്ത് എത്തിയ വിദേശ വിനോദസഞ്ചാരികളെല്ലാം സുരക്ഷിതരാണെന്ന് സർക്കാർ വൃത്തങ്ങൾ വ്യക്തമായിട്ടുണ്ട്. മൂവായിരത്തോളം രക്ഷാപ്രവർത്തകരാണ് രണ്ടാം ദിവസവും പ്രദേശത്ത് തിരച്ചിൽ നടത്തുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.