Posted On
date_range Updated On
date_range ട്രംപിെൻറ മധ്യസ്ഥതാ വാഗ്ദാനം നിരസിച്ച് ചൈനയും; ചർച്ചകളിലൂടെ പ്രശ്നം പരിഹരിക്കും
ബെയ്ജിങ്: ഇന്ത്യ-ചൈന അതിർത്തി തർക്കത്തിൽ ട്രംപിെൻറ മധ്യസ്ഥതാ വാഗ്ദാനം നിരസിച്ച് ചൈനയും. ചർച്ചകളിലൂടെ ഇരു രാജ്യങ്ങളും തമ്മിലുള്ള പ്രശ്നങ്ങൾ പരിഹരിക്കുമെന്ന് ചൈന വ്യക്തമാക്കി. നേരത്തെ ഇന്ത്യയും സമാനനിലപാട് സ്വീകരിച്ചിരുന്നു. ചൈനീസ് വിദേശകാര്യവക്താവാണ് ഇക്കാര്യം അറിയിച്ചത്.
കഴിഞ്ഞ തവണയും അതിർത്തി തർക്കമുണ്ടായപ്പോൾ ചെന്നൈയിലും വുഹാനിലും നടത്തിയ ചർച്ചകളിലൂടെയാണ് അത് പരിഹരിച്ചത്. ഇരു രാജ്യങ്ങളും യു.എസിനെ കരുതിയിരിക്കണമെന്നും ചൈന മുന്നറിയിപ്പ് നൽകുന്നു. മേഖലയിലെ സമാധാനം ഇല്ലാതാക്കാനാണ് യു.എസ് ശ്രമമെന്നും ചൈന കുറ്റപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.