ഭൂ​മി ചൈ​ന കൈ​യേ​റിയെന്ന്​ നേപ്പാൾ സർവേ വകുപ്പ്​

കാ​ഠ്മ​ണ്ഡു: തി​ബ​ത്തി​ലെ റോ​ഡ് വി​ക​സ​ന​ത്തി​​െൻറ മ​റ​വി​ല്‍ നേ​പ്പാ​ളി​​െൻറ 36 ഹെ​ക്ട​ര്‍ ഭൂ​മി ചൈ​ന കൈ​യ േ​റി. നേ​പ്പാ​ള്‍ സ​ര്‍വേ വകുപ്പാണ്​ഇ​ക്കാ​ര്യം പു​റ​ത്തു​വി​ട്ട​ത്. നേ​പ്പാ​ള്‍- ചൈ​ന അ​തി​ര്‍ത്തി ജി​ല്ല​ ക​ളാ​യ ശം​ഖു​വ​സ​ഭ, റ​സു​വ, സി​ന്ധു​പ​ല്‍ചൗ​ക്ക്, ഹും​ല ജി​ല്ല​ക​ളി​ലാ​യാ​ണ് റോ​ഡ് വി​ക​സ​ന​ത്തി​​െൻറ മ​റ​വി​ല്‍ ചൈ​ന ഭൂ​മി കൈ​യേ​റി​യ​ത്.

ഹും​ല ജി​ല്ല​യി​ലെ ഭാ​ഗ്ദാ​രെ ന​ദി​യു​ടെ ആ​റ് ഹെ​ക്ട​ര്‍ ഭൂ​മി​യാ​ണ് ചൈ​ന തി​ബ​ത്തി​​െൻറ ഭാ​ഗ​മാ​ക്കി മാ​റ്റി​യ​ത്. ക​ര്‍ണാ​ലി ജി​ല്ല​യു​ടെ നാ​ല് ഹെ​ക്ട​ര്‍ ഭൂ​മി ഇ​പ്പോ​ള്‍ തി​ബ​ത്തി​ലെ ഫു​രാ​ങ് ഏ​രി​യ​യു​ടെ ഭാ​ഗ​മാ​യി മാ​റി. റ​സു​വ ജി​ല്ല​യി​ലെ സ​ഞ്‌​ജ​ന്‍ ന​ദി, ജം​ബു കോ​സ​ല തു​ട​ങ്ങി​യ​വ​യു​ടെ ആ​റ് ഹെ​ക്ട​ര്‍ ഭൂ​മി തി​ബ​ത്തി​ലെ കെ​രു​ങ് ഏ​രി​യ​യു​ടെ ഭാ​ഗ​മാ​ക്കി ചൈ​ന മാ​റ്റി. ശംഖുവസഭ ജില്ലയിലെ ഒമ്പത് ഹെക്ടര്‍ ഭൂമിയാണ് ചൈന കൈയേറിയിരിക്കുന്നത്.

Tags:    
News Summary - China encroaching Nepal's land-world news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.