ബെയ്ജിങ്: കോവിഡ് പ്രഭവ കേന്ദ്രമായ വുഹാനെ അപകടസാധ്യത കുറഞ്ഞ പ്രദേശമായി ചൈന പ്രഖ്യാപിച്ചു. ചൈനയുടെ സ്റ്റേ റ്റ് കൗൺസിൽ പുറത്തിറക്കിയ മാർഗ്ഗ നിർദ്ദേശമനുസരിച്ച് കഴിഞ്ഞ 14 ദിവസങ്ങളിൽ പുതുതായി സ്ഥിരീകരിച്ച കേസുകളില്ലാത ്ത നഗരങ്ങൾ, ജില്ലകൾ എന്നിവയാണ് അപകടസാധ്യത കുറഞ്ഞ പ്രദേശങ്ങളായി തരംതിരിക്കുന്നത്.
50ൽ താഴെ കേസുകൾ റിപ്പോർട്ട് ചെയ്ത പ്രദേശങ്ങൾ ഇടത്തരം അപകടമേഖലയായി കണക്കാക്കും. 50ൽ കൂടുതൽ പേർക്ക് രോഗം സ്ഥിരീകരിച്ചെങ്കിലും വ്യാപനം ശക്തമല്ലാത്ത മേഖലകളും ഇതിൽ ഉൾപ്പെടുത്തും. കേന്ദ്രീകൃതമായ വ്യാപനം കണ്ടെത്തുകയും 14 ദിവസത്തിനിടെ 50ലേറെ പേർക്ക് രോഗം സ്ഥിരീകരിക്കുകയും ചെയ്യുന്ന പ്രദേശങ്ങൾ ഉയർന്ന അപകട സാധ്യതയുള്ള മേഖലയായാണ് കണക്കാക്കുക.
16 കോവിഡ് കേസുകളാണ് 24 മണിക്കൂറിനിടെ ചൈന ദേശീയ ആരോഗ്യ കമീഷൻ (എൻ.എച്ച്.സി) സ്ഥിരീകരിച്ചത്. വിശേത്തു നിന്ന് വന്ന ഒമ്പത് േപർക്കും നാട്ടിലുള്ള ഏഴ് പേർക്കുമാണ് രോഗബാധ കണ്ടെത്തിയത്. 4,632 പേരാണ് രാജ്യത്ത് ഇതുവരെ മരിച്ചത്. ശനിയാഴ്ച പുതിയ മരണങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.