ഡ്രൈവർക്ക്​ യാത്രക്കാരിയുടെ മർദനം; നിയന്ത്രണം വിട്ട്​ ബസ്​ വീണത്​ പുഴയിൽ

ബെ​യ്​​ജി​ങ്​: സ്​റ്റോപ്പിൽ ഇറക്കാത്തതിന്​ അസഭ്യംപറയുകയും മൊബൈൽ ഫോൺ ഉപയോഗിച്ച്​ മുഖത്തടിക്കുകയുംചെയ്​ത യാത്രക്കാ​രിയോട്​ ഡ്രൈവർ നടത്തിയ പ്രതികാ​രം കലാശിച്ചത്​ വൻ ദുരന്തത്തിൽ. കഴിഞ്ഞ ഞായറാഴ്​ച ചൈനയിലെ ചോങ്​കിങ്ങിൽ നടന്ന ബസ്​ ദുരന്തത്തി​​​​െൻറ സി.സി ടി.വി ദൃശ്യങ്ങളാണ്​ ചൈനീസ്​ അധികൃതർ പുറത്തുവിട്ടത്​. ബസ്​ ഭിത്തിയിൽ ഇടിച്ച്​ പുഴയി​ലേക്ക്​ വീഴുംമുമ്പുള്ള ദൃശ്യങ്ങളാണ്​ വിഡിയോയി​ലുള്ളത്​.

സ്​റ്റോപ്പിൽ ഇറക്കാത്തതിന്​ സ്​ത്രീ ഡ്രൈവറെ വഴക്കുപറയുകയും തിരിച്ചുപറഞ്ഞതോടെ മൊബൈൽ ഫോണെടുത്ത്​ മുഖത്തടിക്കുകയും ചെയ്യുന്നത്​ ദൃശ്യങ്ങളിലുണ്ട്​. വലതുകൈകൊണ്ട്​ ഡ്രൈവർ തിരിച്ചടിച്ചു. പക്ഷേ, അടുത്ത നിമിഷം ബസി​​​െൻറ സ്​റ്റിയറിങ്​ നേരെ തിരിച്ചതോടെ നിയന്ത്രണംവിട്ട്​​ പുഴയിലേക്ക്​ വീഴുകയായിരുന്നു. പുഴയിലേക്ക്​ വീഴുംമുമ്പ്​ എതിർദിശയിൽ വന്ന ഒരു കാറും ബസ്​ ഇടിച്ചിട്ടിരുന്നു.

ഡ്രൈവറും സ്​ത്രീയുമുൾപ്പെടെ ബസിലുണ്ടായിരുന്ന 15 പേരും ദുരന്തത്തിനിരയാകാൻ കാരണം എതിർദിശയിൽവന്ന വാഹനമാണെന്നാണ്​ ഇതുവരെയും കരുതിയിരുന്നത്​. യാങ്​സെ നദിയിൽ 70 മീറ്ററോളം താഴ്​ചയുള്ള ഭാഗത്തായതിനാൽ ദിവസങ്ങൾ കഴിഞ്ഞ്​ ബുധനാഴ്​ചയാണ്​​ ബസ്​ പുറത്തെടുക്കാനായത്​. 13 മൃതദേഹങ്ങൾ പുറത്തെടുത്തിട്ടുണ്ട്​. മുങ്ങൽവിദഗ്​ധർ നടത്തിയ തിരച്ചി​ലിനൊടുവിൽ കണ്ടെത്തിയ ശേഷിപ്പുകളിൽനിന്നാണ്​ വിഡിയോ ദൃശ്യങ്ങൾ ലഭിച്ചത്​. ഇനിയും കണ്ടെത്താനാവാത്ത രണ്ടുപേരും മരിച്ചതായാണ്​ കരുതുന്നത്​.

Tags:    
News Summary - China bus accident- World news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.