ടെഹ്റാൻ: ഇറാൻ തലസ്ഥാനമായ ടെഹ്റാനിൽ ചരക്ക് വിമാനം നിലത്തിറക്കുന്നതിനിടെ കെട്ടിടത്തിലിടിച്ച് തകർന്ന് 1 5 പേർ മരിച്ചു. ഫ്ലൈറ്റ് എഞ്ചിനീയർ പരിക്കുകളോടെ രക്ഷപ്പെട്ടു. ബോയിങ് 707 എന്ന വിമാനമാണ് തകർന്നത്. കിർഗിസ്ഥ ാൻ തലസ്ഥാനമായ ബിഷ്കെക്കിൽ നിന്ന് ഇറച്ചിയുമായി വന്ന വിമാനമാണ് അപകടത്തിൽപെട്ടതെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. വിമാനം നിർത്തുന്നതിനിടെ റൺവേയിൽ നിന്ന് തെന്നിമാറി സമീപത്തുള്ള കെട്ടിടത്തിൽ ഇടിക്കുകയായിരുന്നു.
ടെഹ്റാനിൽ നിന്ന് 40 കിലോമീറ്റർ അകലെ കരാജിെല ഫാത്ത് വിമാനത്താവളത്തിൽ ടെഹ്റാൻ പ്രാദേശിക സമയം രാവിലെ 8.30നാണ് ദുരന്തമുണ്ടായത്. പയാം അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഇറങ്ങേണ്ട വിമാനം മോശം കാലാവസ്ഥയെ തുടർന്ന് ഫാത്തിൽ ഇറങ്ങിയതെന്നാണ് സൂചന.
വിമാനം ആരുടെ ഉടമസ്ഥതയിലാണെന്ന കാര്യത്തിൽ വ്യക്തതയായിട്ടില്ല. വിമാനം കിർഗിസ്ഥാെൻറതാണെന്നാണ് ഇറാൻ സിവിൽ ഏവിയേഷൻ വിഭാഗം വക്താവ് നൽകുന്ന വിവരം. വിമാനം പ്രവർത്തിപ്പിക്കുന്നത് ഇറാെൻറ പയാം എയർ ആണെന്ന് ഇറാൻ മാനസ് വിമാനത്താവള അധികൃതർ പ്രതികരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.