ടെ​ക്​​സ​സ്​ വെ​ടി​വെ​പ്പ്​: സാ​ബി​ഖ​യു​ടെ മൃ​ത​ദേ​ഹം പാ​കി​സ്​​താ​നി​ൽ ഖ​ബ​റ​ട​ക്കി

ക​റാ​ച്ചി: അ​മേ​രി​ക്ക​യി​ലെ ടെ​ക്​​സ​സ്​ സ്​​കൂ​ളി​ൽ വെ​ടി​വെ​പ്പി​ൽ കൊ​ല്ല​പ്പെ​ട്ട പാ​ക്​ വി​ദ്യാ​ർ​ഥി​നി സാ​ബി​ഖ ശൈ​ഖി​​​​െൻറ (17) മൃ​ത​ദേ​ഹം പാ​കി​സ്​​താ​നി​ൽ ഖ​ബ​റ​ട​ക്കി. യു.​എ​സ്​ കോ​ൺ​സു​ലേ​റ്റ്​​ ഉ​ദ്യോ​ഗ​സ്​​ഥ​രും ബ​ന്ധു​ക്ക​ളും ചേ​ർ​ന്ന്​ ക​റാ​ച്ചി എ​യ​ർ​പോ​ർ​ട്ടി​ൽ ഏ​റ്റു​വാ​ങ്ങി​യ മൃ​ത​ദേ​ഹം സ്വ​ദേ​ശ​മാ​യ ഷാ​ഫൈ​സ​ൽ കോ​ള​നി​യി​ലെ അ​സിം​പു​ര​യി​ലാ​ണ്​ ഖ​ബ​റ​ട​ക്കി​യ​ത്.

യൂ​ത്ത്​ എ​ക്​​സ്​​േ​ച​ഞ്ച്​ പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യി യു.​എ​സ്​ സ്​​കോ​ള​ർ​ഷി​പ്പോ​ടെ​യാ​ണ്​ സാ​ബി​ഖ ടെ​ക്​​സാ​സി​ലെ സാ​ന്താ​ഫി സ്​​കൂ​ളി​ൽ പ​ഠി​ച്ചി​രു​ന്ന​ത്. ക​ഴി​ഞ്ഞ വെ​ള്ളി​യാ​ഴ്​​ച​യാ​ണ്​ സ്​​കൂ​ളി​ൽ വെ​ടി​വെ​പ്പ്​ ന​ട​ന്ന​ത്. സാ​ബി​ഖ ഉ​ൾ​പ്പെ​ടെ 10പേ​രാ​ണ്​ കൊ​ല്ല​പ്പെ​ട്ട​ത്. കു​റ്റ​വാ​ളി​ക്കെ​തി​രെ ക​ർ​ശ​ന ന​ട​പ​ടി​യെ​ടു​ക്ക​ണ​മെ​ന്ന്​ സാ​ബി​ഖ​യു​ടെ പി​താ​വ്​ അ​ബ്​​ദു​ൽ അ​സീ​സ്​ ശൈ​ഖ്​ യു.​എ​സ്​ പ്ര​സി​ഡ​ൻ​റ്​ ഡോണൾ​ഡ്​ ട്രം​പി​നോ​ട്​ ആ​വ​ശ്യ​പ്പെ​ട്ടു.

Tags:    
News Summary - Body Of Pak Teenager Killed At Texas School Arrives In Pakistan's Karachi-world news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.