ബെയ്ജിങ്: ഏഷ്യയെയും യൂറോപ്പിനെയും ബന്ധിപ്പിച്ച് ചൈന നടപ്പാക്കുന്ന ഗതാഗതപദ്ധതിയുടെ ഭാഗമായി പ്രസിഡൻറ് ഷി ജിൻപിങ് ബെയ്ജിങ്ങിൽ വിളിച്ച ബെൽറ്റ്-റോഡ് ഫോറം ഉച്ചകോടി ഇന്ത്യ ബഹിഷ്കരിച്ചു. പദ്ധതിയുടെ ഭാഗമായ ചൈന-പാകിസ്താൻ സാമ്പത്തിക ഇടനാഴി പാക് അധിനിവേശ കശ്മീരിലൂടെ കടന്നുപോകുന്നതിൽ പ്രതിഷേധിച്ചാണിത്.
രാജ്യത്തിെൻറ പരമാധികാരത്തിനും അഖണ്ഡതക്കും ഭീഷണിയാകുന്ന പദ്ധതി അംഗീകരിക്കാനാവില്ലെന്ന് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയ വക്താവ് ഗോപാൽ ബാഗ്ലേ അറിയിച്ചു. ഇതരരാഷ്ട്രങ്ങളുടെ പരമാധികാരം ആദരിച്ചുകൊണ്ടുള്ള യോജിച്ച പ്രവർത്തനങ്ങളാണ് വേണ്ടത്. വിഷയത്തിൽ അർഥവത്തായ ചർച്ചക്ക് ചൈന മുൻകൈയെടുക്കണം. ഇക്കാര്യത്തിൽ ചൈനയുടെ ഭാഗത്തുനിന്ന് അനുകൂലപ്രതികരണം പ്രതീക്ഷിക്കുന്നു. രാജ്യങ്ങളെ കൂട്ടിയിണക്കിയുള്ള പദ്ധതികൾ എല്ലാവരും അംഗീകരിക്കുന്ന വ്യവസ്ഥകളുടെയും നിയമങ്ങളുടെയും അടിസ്ഥാനത്തിലായിരിക്കണം. അത് സുതാര്യവും ഒത്തൊരുമയിൽ അധിഷ്ഠിതവുമാകണം.
കൂടാതെ ഇത്തരം പദ്ധതികളുടെ സാമ്പത്തിക ഇടപാടുകളിൽ വ്യക്തമായ വ്യവസ്ഥകൾ പിന്തുടരേണ്ടതുണ്ട്. പാരിസ്ഥിതിക സന്തുലിതാവസ്ഥ കാക്കുന്നതിനും പദ്ധതിചെലവുകളിൽ സുതാര്യത ഉറപ്പാക്കുന്നതിനും സാേങ്കതിക-നൈപുണ്യകൈമാറ്റത്തിലൂടെ ദീർഘകാലപ്രവർത്തനം ഉറപ്പാക്കുന്നതിനും ഇത് ആവശ്യമാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം, പാകിസ്താൻ പ്രധാനമന്ത്രി നവാസ് ശരീഫ്, ശ്രീലങ്കൻ പ്രധാനമന്ത്രി റനിൽ വിക്രമസിംഗെ ഉൾപ്പെടെ 29 രാഷ്ട്രത്തലവന്മാർ ഉച്ചകോടിയിൽ പെങ്കടുക്കുന്നുണ്ട്. റഷ്യ, അമേരിക്ക, ബ്രിട്ടൻ, ജർമനി, ഫ്രാൻസ് തുടങ്ങിയ രാജ്യങ്ങളിൽനിന്ന് ഭരണത്തലവന്മാരും ഉദ്യോഗസ്ഥരുമുണ്ട്. എല്ലാ രാജ്യങ്ങൾക്കും ഗുണം കിട്ടുന്ന പദ്ധതിയാണിതെന്നും രാഷ്ട്രീയവത്കരിക്കാൻ ശ്രമിക്കരുതെന്നും പാകിസ്താൻ പ്രധാനമന്ത്രി നവാസ് ശരീഫ് ഉച്ചകോടിയിൽ പറഞ്ഞു.
അഭിപ്രായ വ്യത്യാസങ്ങൾ മാറ്റിവെച്ച് ഒരുമിക്കേണ്ട സമയമാണിതെന്നും ശരീഫ് ചൂണ്ടിക്കാട്ടി.എല്ലാ രാജ്യങ്ങളും പരസ്പര ബഹുമാനം പുലർത്തണമെന്നും അയൽരാജ്യങ്ങളുടെ വികസന വഴികളെ മാനിക്കണമെന്നും ഉദ്ഘാടനചടങ്ങിൽ ഷി ജിൻപിങ് പറഞ്ഞു.‘ബെൽറ്റ് ആൻഡ് റോഡ് പദ്ധതി’ നൂറ്റാണ്ടിെൻറ പദ്ധതിയാണെന്നും അദ്ദേഹം പറഞ്ഞു.
ഒരു രാജ്യത്തിെൻറ പദ്ധതിയാണെങ്കിലും അതിെൻറ ഗുണം ലോകജനതക്കാകെ ലഭ്യമാകുമെന്നും ഷി ജിൻപിങ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.