ബെയ്​ജിങ്ങിൽ നിയന്ത്രണം കർശനമാക്കി ചൈന

ബെയ്​ജിങ്​: പുതിയ കോവിഡ്​ കേസുകൾ ചൈനയിൽ വീണ്ടും റിപ്പോർട്ട്​ ചെയ്​തതിന്​ പിന്നാലെ ബെയ്​ജിങ്​ നഗരത്തിൽ നിയന്ത്രണങ്ങൾ കർശനമാക്കി ​ഭരണകൂടം. നഗരത്തിലെ പഴം, പച്ചക്കറി, മാംസ മൊത്തവിതരണ കേന്ദ്രങ്ങൾ ചൈന അടച്ചു. നഗരത്തിലെ പ്രധാന മാർക്കറ്റുകളിലൊന്നായ ഷിൻഫാദി മാർക്കറ്റ്​ അടച്ചതോടെ  ഭക്ഷ്യവസ്​തുക്കൾക്ക്​ ക്ഷാമം നേരിടുകയാണ്​.

വൈറസ്​ ബാധ വീണ്ടും സ്ഥിരീകരിച്ചതോടെ സാൽമോൺ മത്സ്യങ്ങളുടെ വിതരണം ബെയ്​ജിങ്ങിലെ സൂപ്പർ മാർക്കറ്റുകൾ നിർത്തിവെച്ചു. സാൽമോൺ മത്സ്യത്തിൽ വൈറസ്​ ഉണ്ടാവുമെന്ന്​ ഭയന്നാണ്​ വിൽപന നിർത്തിവെച്ചത്​. മത്സ്യത്തിൻെറ മൊത്ത വിതരണ കേന്ദ്രമായ ഷിൻഫാദി മാർക്കറ്റിൽ കോവിഡ്​ സ്ഥിരീകരിച്ചതോടെയാണ്​ നടപടി. സാൽമോൺ മത്സ്യത്തിൻെറ വിൽപന നിർത്തിയതോടെ ബെയ്​ജിങ്ങിലെ ജാപ്പനീസ്​ റസ്​റ്റോറൻറുകൾ പ്രതിസന്ധിയിലായി.

ഞായറാഴ്​ച 57 പേർക്കാണ്​ ചൈനയിൽ കോവിഡ്​ സ്ഥിരീകരിച്ചത്​. കോവിഡിൻെറ രണ്ടാം വ്യാപനം ചൈനയിലുണ്ടാവുമോയെന്ന ആശങ്കയാണ്​ ഉയരുന്നത്​.

Tags:    
News Summary - Beijing covid 19 restrictions-World news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.