സിറിയയിലെ രാസായുധ പ്രയോഗം: പിന്നില്‍ ബശ്ശാറെന്ന് റിപ്പോര്‍ട്ട് 

ഡമസ്കസ്: സിറിയയില്‍ സിവിലിയന്മാര്‍ക്കുനേരെ രാസായുധങ്ങള്‍ പ്രയോഗിച്ചതിന്‍െറ ഉത്തരവാദിത്തം പ്രസിഡന്‍റ് ബശ്ശാര്‍ അല്‍അസദിനും സഹോദരനുമാണെന്ന് യു.എന്‍ അന്വേഷണ റിപ്പോര്‍ട്ട്. യു.എന്നും അന്താരാഷ്ട്ര മനുഷ്യാവകാശ സംഘങ്ങളും ആദ്യമായാണ് ഒരു വ്യക്തിയെ പ്രതിക്കൂട്ടില്‍ നിര്‍ത്തി റിപ്പോര്‍ട്ട് തയാറാക്കുന്നത്. നേരത്തേ സൈന്യത്തിനെതിരെയായിരുന്നു ആരോപണം ഉന്നയിച്ചിരുന്നത്. 2014ലും 2015ലും നടന്ന സംഭവത്തില്‍ ബശ്ശാര്‍ അല്‍അസദിന്‍െറ ഇളയ സഹോദരന്‍ മാഹറിനും മറ്റ് ഉന്നതതല വൃത്തങ്ങള്‍ക്കും പങ്കുണ്ടെന്നും റിപ്പോര്‍ട്ടുണ്ട്. സംഭവത്തില്‍ ബശ്ശാര്‍ അല്‍അസദ് പ്രതികരിച്ചിട്ടില്ല. എന്നാല്‍, സത്യത്തിനു നിരക്കാത്ത ആരോപണമാണിതെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ പറഞ്ഞു. രാസായുധപ്രയോഗം നടത്തിയെന്ന ആരോപണങ്ങള്‍ സര്‍ക്കാര്‍ നിഷേധിച്ചിരുന്നു. 

Tags:    
News Summary - bashar al-assad

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.