ഇസ്ലാമാബാദ്: പ്രമുഖ പാക് ഉര്‍ദു സാഹിത്യകാരി ബാനു ഖുദ്സിയ (88) ലാഹോറില്‍ അന്തരിച്ചു. ദിവസങ്ങള്‍ക്കുമുമ്പ് ഹൃദയസംബന്ധമായ അസുഖങ്ങളെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.
നോവലിസ്റ്റും നാടകകൃത്തുമായിരുന്ന ഖുദ്സിയയുടെ രചനകള്‍ രാജ്യത്തിനകത്തും പുറത്തും വന്‍ പ്രചാരം നേടിയിരുന്നു. 1928ല്‍ ഇന്ത്യയിലെ ഫിറോസ്പുറില്‍ ജനിച്ച ഇവര്‍ വിഭജനത്തെ തുടര്‍ന്ന് പാകിസ്താനിലേക്ക് പലായനം ചെയ്യുകയായിരുന്നു.
ബാല്യകാലം മുതല്‍ ചെറുകഥകളെഴുതിത്തുടങ്ങിയ ഖുദ്സിയയെ പ്രശസ്തിയിലേക്കത്തെിച്ചത് രാജ ജിത് (ദി വള്‍ച്ചര്‍ കിങ്) എന്ന നോവലാണ്. ആദി ബാത്, ആതിഷ്-ഇ-സേര്‍-ഇ-പാ, ഏക് ദിന്‍, അമര്‍ ബെയ്ല്‍, ആസെ പാസെ തുടങ്ങിയവയാണ് മറ്റ് പ്രമുഖ രചനകള്‍. 2003ല്‍ സിതാര-ഇ-ഇംതിയാസ് പുരസ്കാരവും 2010ല്‍ ഹിലാല്‍-ഇ-ഇംതിയാസ് പുരസ്കാരവും ലഭിച്ചിട്ടുണ്ട്.
ഉര്‍ദു സാഹിത്യത്തിലെ മറ്റൊരു സുവര്‍ണ ഏട് അവസാനിച്ചെന്നാണ് പ്രമുഖ എഴുത്തുകാരനായ അംജത് ഇസ്ലാം അംജത്, ഖുദ്സിയയുടെ വിയോഗത്തോട് പ്രതികരിച്ചത്. അന്തരിച്ച പ്രമുഖ എഴുത്തുകാരനായിരുന്ന അഷ്ഫാഖ് അഹമ്മദാണ് ഭര്‍ത്താവ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.