ബംഗ്ലദേശിൽ പ്രതിപക്ഷത്തിനെതിരെ സുരക്ഷാസേനയുടെ അതിക്രമമെന്ന്

ധാക്ക: ബംഗ്ളാദേശില്‍ പ്രതിപക്ഷാംഗങ്ങള്‍ക്കെതിരെ സുരക്ഷാസേന ക്രൂരമായ അതിക്രമം പ്രവൃത്തിക്കുന്നതായി ഹ്യൂമന്‍ റൈറ്റ്സ് വാച്ച് റിപ്പോര്‍ട്ട്്. പ്രതിപക്ഷ പാര്‍ട്ടി അംഗങ്ങളെയും അവരുടെ അനുയായികളെയും കാലില്‍ വെടിവെക്കുന്നത് പതിവായിരിക്കുകയാണെന്നും 45 പേജുള്ള റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. 25 ഇരകളുടെ മൊഴികള്‍ റിപ്പോര്‍ട്ടില്‍ ഉദ്ധരിക്കുന്നു.

പ്രകോപനം കൂടാതെയാണ് തങ്ങള്‍ക്കെതിരെ സേനാംഗങ്ങള്‍ നിറയൊഴിച്ചതെന്ന് അവര്‍ പറയുന്നു. എന്നാല്‍, റിപ്പോര്‍ട്ട് ബംഗ്ളാദേശ് ആഭ്യന്തര മന്ത്രി അസദുസ്സമാന്‍ ഖാന്‍ തള്ളി.സുരക്ഷാസേനയുടെ ആക്രമണത്തിലെ ഇരകളില്‍ ഭൂരിഭാഗവും എന്നത്തേക്കുമായി വികലാംഗരായെന്നും വെടിയേറ്റവരില്‍ മിക്കവരും പ്രതിപക്ഷ പാര്‍ട്ടിയായ ബംഗ്ളാദേശ് നാഷനലിസ്റ്റ് പാര്‍ട്ടിയുടെയോ ജമാഅത്തെ ഇസ്ലാമിയുടെയോ അംഗങ്ങളോ അനുഭാവികളോ ആണെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടി.

Tags:    
News Summary - bangladesh security guard

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.