Posted On
date_range Updated On
date_range റോഹിങ്ക്യകൾക്കെതിരെ അക്രമം: സൂചിക്ക് നൽകിയ പുരസ്കാരം പിൻവലിച്ചു
ന്യൂഡൽഹി: മ്യാൻമർ നേതാവ് ഒാങ് സാങ് സൂചിക്ക് നൽകിയ എലി വീസൽ പുരസ്കാരം പിൻവലിച്ചു. റോഹിങ്ക്യൻ വംശജർക്കെതിരെ മ്യാൻമർ സേന നടത്തുന്ന അക്രമങ്ങളിൽ പ്രതിഷേധിച്ചാണ് സൂചിക്ക് നൽകിയ പുരസ്കാരം യു.എസ് ഹോളോകോസ്റ്റ് മെമ്മോറിയൽ മ്യൂസിയം പിൻവലിച്ചത്. 2012ലാണ് സൂചിക്ക് യു.എസ് മ്യൂസിയം പുരസ്കാരം സമ്മാനിച്ചത്.
2016 മുതൽ റോഹിങ്ക്യൻ വംശജർക്ക് നേരെ നടന്ന അക്രമങ്ങളുടെ കണക്കുകൾ പരിശോധിച്ച ശേഷമാണ് മ്യാൻമർ സ്റ്റേറ്റ് കൗൺസിലറായ സൂചിക്ക് നൽകിയ പുരസ്കാരം പിൻവലിക്കാൻ തീരുമാനിച്ചത്. രാജ്യത്തെ ന്യൂനപക്ഷ വിഭാഗമായ റോഹിങ്ക്യൻ വംശജർക്ക് നേരെ മ്യാൻമർ സൈന്യത്തിന്‍റെ നേതൃത്വത്തിൽ നടക്കുന്ന വംശീയാക്രമണത്തെ തുടർന്ന് ഏഴു ലക്ഷം പേരാണ് പലായനം ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.