ഷാങ്ഷു (ചൈന): ഒരു മണിക്കൂറെടുത്തു എണ്ണിത്തീർക്കാൻ. അവസാനം എത്തിയത് 2980ൽ. എല്ലാം പൊടിക്കല്ലുകൾ. കിട്ടിയതാകെട്ട മൂത്രാശയത്തിൽ നിന്ന്. സംഭവം ചൈനയിലാണ്. ജിയാങ്സു പ്രവിശ്യയിലെ വുജിൻ ആശുപത്രിയിൽ. കാലങ്ങളായി നടുവേദനയുണ്ടായിരുന്ന 56കാരിയെ പരിശോധിച്ചപ്പോഴാണ് ഡോക്ടർമാർ ഞെട്ടിയത്. വലത്തേ വൃക്കയിൽ നിറയെ കല്ലുകൾ. കഠിനപ്രയത്നത്തിലൂടെ അത് പൂർണമായും പുറത്തെടുത്തു. തുടർന്നായിരുന്നു എണ്ണിത്തിട്ടപ്പെടുത്തിയത്. ഇത്രയും കല്ലുകളുമായി നടന്ന ചേച്ചിയുടെ പേര് ഴാങ് എന്നാണ്. ഇത് പൂർണ നാമമല്ല. അവർക്കും ഇത് അവിശ്വസനീയമായിരുന്നു. ‘‘എെൻറ ദൈവമേ ഇത്രയും കല്ലോ’’ എന്ന് അന്തംവിടാേന അവർക്കും കഴിഞ്ഞുള്ളൂ.
എന്നാൽ, ഇതൊക്കെ എന്ത് എന്നാണ് ഇന്ത്യക്കാരുടെ ചോദ്യം. അതിനും ന്യായമുണ്ട്. ലോകത്ത് ഏറ്റവും കൂടുതൽ മൂത്രാശയക്കല്ല് കിട്ടിയത് ഒരു മഹാരാഷ്ട്രക്കാരനിൽ നിന്നാണ്. പേര് ധൻരാജ് വാഡിലെ. ഗിന്നസ് റെക്കോഡിട്ട കല്ലുകളുടെ എണ്ണം 1,72,155.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.