സി​റി​യ​യി​ൽ ത​ബ്​​ഖ വ്യോ​മ​താ​വ​ളം ​െഎ.​എ​സി​ൽ​നി​ന്ന്​ തി​രി​ച്ചു​പി​ടി​ച്ചു

 ഡമസ്കസ്: വടക്കൻ സിറിയയിലെ തന്ത്രപ്രധാന സൈനിക വ്യോമതാവളമായ തബ്ഖ ഡെമോക്രാറ്റിക് ഫോഴ്സ് (എസ്.ഡി.എഫ്) െഎ.എസിൽനിന്ന് തിരിച്ചുപിടിച്ചു. യു.എസ് പിന്തുണയോടെയായിരുന്നു കുർദിഷ്^അറബ് സൈനികരുടെ പോരാട്ടം. സിറിയയിൽ െഎ.എസ് ഭീകരർ തലസ്ഥാനമായി പ്രഖ്യാപിച്ചിരിക്കുന്ന റഖായിൽനിന്ന് 45 കി.മീ അകലെയാണ് ഇൗ വ്യോമതാവളം. മേഖലയിൽ െഎ.എസി​െൻറ അധീനതയിലുള്ള അണക്കെട്ട് പിടിെച്ചടുക്കാനുള്ള പോരാട്ടം തുടരുകയാണ്. യു.എസ് വ്യോമമാർഗമാണ് എസ്.ഡി.എഫിനെ െഎ.എസ് അധീനമേഖലകളിൽ എത്തിച്ചത്. റഖാ കീഴടക്കുകയാണ് ഇവരുടെ അടുത്ത ലക്ഷ്യം.

2014 ആഗസ്റ്റിലാണ് തബ്ഖ  വ്യോമതാവളം സിറിയൻ സർക്കാറിൽനിന്ന് െഎ.എസ് പിടിച്ചെടുത്തത്. ചെറുത്തുനിന്ന 200ഒാളം സൈനികരെ കൂട്ടക്കുരുതി നടത്തിയതി​െൻറ ദൃശ്യങ്ങൾ െഎ.എസ് സാമൂഹിക മാധ്യമങ്ങൾവഴി പുറത്തുവിട്ടിരുന്നു. മേഖലയിൽ എസ്.ഡി.എഫ് മുന്നേറ്റം തുടരുന്നതായി സിറിയൻ മനുഷ്യാവകാശ നിരീക്ഷക സംഘങ്ങളും സ്ഥിരീകരിച്ചു. പോരാട്ടം തുടരുന്നതിനിടെ സിവിലിയന്മാരോട് ഒഴിഞ്ഞുപോകാൻ ആവശ്യപ്പെട്ടിട്ടുണ്ട്. അതിനിടെ, യു.എസ് സഖ്യസേന  ജനവാസകേന്ദ്രങ്ങളിലേക്ക് ആക്രമണം നടത്തുന്നതിൽ എസ്.ഡി.എഫ് ആശങ്ക പ്രകടിപ്പിച്ചു. ഇൗ മാസം 21ന് സ്കൂളിൽ നടത്തുന്ന ക്യാമ്പിനു നേരെയുണ്ടായ വ്യോമാക്രമണത്തിൽ 30 സിവിലിയന്മാർ കൊല്ലപ്പെട്ടിരുന്നു. കഴിഞ്ഞാഴ്ച നടന്ന ആക്രമണങ്ങളിൽ 89 പേരുടെയും ജീവൻ പൊലിഞ്ഞു.

Tags:    
News Summary - Another escalation in Iraq

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.