അലപ്പോയില്‍ വീണ്ടും റഷ്യന്‍ വ്യോമാക്രമണം

ഡമസ്കസ്: ആഴ്ചകള്‍ക്കു ശേഷം കിഴക്കന്‍ അലപ്പോയില്‍ വിമതര്‍ക്കെതിരെ റഷ്യന്‍ വ്യോമാക്രമണം പുനരാരംഭിച്ചു. ആക്രമണത്തില്‍ മൂന്നുപേര്‍ കൊല്ലപ്പെട്ടതായി സിറിയന്‍ മനുഷ്യാവകാശ നിരീക്ഷക സംഘങ്ങള്‍ പറഞ്ഞു. ഒക്ടോബര്‍ 18നുശേഷം ആദ്യമാണ് റഷ്യ കിഴക്കന്‍ അലപ്പോയില്‍ വ്യോമാക്രണം ശക്തമാക്കിയത്.
ഡോണള്‍ഡ് ട്രംപുമായി റഷ്യന്‍ പ്രസിഡന്‍റ് വ്ളാദിമിര്‍ പുടിന്‍ സിറിയ ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ ടെലിഫോണില്‍ സംസാരിച്ചതിനു പിന്നാലെയാണ് ആക്രമണം. 
സിറിയയില്‍ ഐ.എസിനെതിരെയാണ്  മിസൈല്‍ ആക്രമണം നടത്തിയതെന്ന് റഷ്യന്‍ വിദേശകാര്യ മന്ത്രി സെര്‍ജി ഷൊയ്ഗു പറഞ്ഞു. എന്നാല്‍, ഐ.എസിന്‍െറ സ്വാധീനമില്ലാത്ത അലപ്പോയില്‍ ആക്രമണം നടന്നതിനെക്കുറിച്ച് അദ്ദേഹം പരാമര്‍ശിച്ചില്ല. 

റഷ്യന്‍ മിസൈലുകള്‍ ഇദ്ലിബ്, അലപ്പോ പ്രവിശ്യകളില്‍ നിരവധി മേഖലകള്‍ തകര്‍ത്തതായി മനുഷ്യാവകാശ നിരീക്ഷക സംഘങ്ങള്‍ അറിയിച്ചു. അഞ്ചുവര്‍ഷമായി തുടരുന്ന സിറിയന്‍ ആഭ്യന്തരയുദ്ധത്തില്‍ യു.എസും റഷ്യയും രണ്ട് ചേരികളിലാണ്. 
 

Tags:    
News Summary - Aleppo airstrikes resume as Russia

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.