ര​ണ്ടാം വ​യ​സ്സി​ല്‍ 40 സി​ഗ​ര​റ്റു​ക​ള്‍  വ​ലി​ച്ച അ​ർദി രി​സാ​ല്‍  പു​ക​വ​ലി നി​ർ​ത്തി

ജ​കാ​ര്‍ത്ത: ര​ണ്ടു വ​യ​സ്സ് മാ​ത്ര​മു​ണ്ടാ​യി​രു​ന്ന​പ്പോ​ള്‍ ദി​​വ​സേ​ന 40 സി​ഗ​ര​റ്റു​ക​ൾ വ​ലി​ച്ചി​രു​ന്ന ഇ​േ​ന്താ​നേ​ഷ്യ​ൻ ബാ​ല​ൻ അ​ർദി രി​സാ​ല്‍ പു​ക​വ​ലി പൂ​ർ​ണ​മാ​യും നി​ർ​ത്തി. സി​ഗ​ര​റ്റ് സ​മ​യ​ത്ത് കി​ട്ടി​യി​ല്ലെ​ങ്കി​ല്‍ ബ​ഹ​ള​മു​ണ്ടാ​ക്കി​യി​രു​ന്ന രി​സാ​ല്‍ ഈ ​ദു​ശ്ശീ​ല​ത്തി​​െൻറ പേ​രി​ല്‍ ലോ​ക​ശ്ര​ദ്ധ പി​ടി​ച്ചു​പ​റ്റു​ക​യും ചെ​യ്​​തി​രു​ന്നു. 

പു​ക​വ​ലി കു​റ​ക്കു​ന്ന​തി​നാ​യി ഇ​ന്തോ​നേ​ഷ്യ​ന്‍ സ​ർ​ക്കാ​ർ ഇ​ട​പെ​ട്ട് പു​ന​ര​ധി​വാ​സ കേ​ന്ദ്ര​ത്തി​ലാ​ക്കി​യ​തി​​െൻറ ഫ​ല​മാ​യാ​ണ് അ​ല്‍ദി ഈ ​ദു​ശ്ശീ​ല​ത്തി​​െൻറ പി​ടി​യി​ല്‍നി​ന്ന്​ മോ​ചി​ത​നാ​യ​ത്. എ​ന്നാ​ൽ, പി​ന്നീ​ട് ഭ​ക്ഷ​ണ​ത്തി​ലേ​ക്കാ​യി അ​വ​​െൻറ മു​ഴു​വ​ൻ ശ്ര​ദ്ധ​യും. ഭ​ക്ഷ​ണ​ത്തോ​ടു​ള്ള അ​മി​ത താ​ൽ​പ​ര്യം രി​സാ​ലി​നെ പൊ​ണ്ണ​ത്ത​ടി​യ​നാ​ക്കു​ക​യും പി​ന്നീ​ട്​ ആ ​ചി​ത്ര​ങ്ങ​ൾ ശ്ര​ദ്ധി​ക്ക​പ്പെ​ടു​ക​യും ചെ​യ്​​തു. എ​ന്നാ​ൽ, ഇ​ന്ന്​ പ​ഴ​യ ചി​ത്ര​ങ്ങ​ളി​ൽ നി​ന്നെ​ല്ലാം വ്യ​ത്യ​സ്​​ത​നാ​ണ്​ രി​സാ​ല്‍.

ഇ​പ്പോ​ൾ ഒ​മ്പ​തു വ​യ​സ്സു​ള്ള രി​സാ​ൽ സ്‌​കൂ​ളി​ലും പോ​യി​ത്തു​ട​ങ്ങി​യി​രി​ക്കു​ന്നു. കൂ​ട്ടു​കാ​ര്‍ക്കൊ​പ്പം സ്‌​കൂ​ള്‍ജീ​വി​തം ആ​സ്വ​ദി​ച്ച് ക​ഴി​യു​ന്ന അ​വ​ന്​ പു​ക​വ​ലി​ച്ച് ര​സി​ച്ചി​രു​ന്ന ത​​െൻറ പ​ഴ​യ ചി​ത്രം കാ​ണു​മ്പോ​ള്‍ അ​ദ്​​ഭു​ത​മാ​ണ്. ഇ​ത്ത​ര​മൊ​രു ഭൂ​ത​കാ​ല​ത്തെ​ക്കു​റി​ച്ച് ചി​ന്തി​ക്കാ​ന്‍കൂ​ടി ക​ഴി​യു​ന്നി​ല്ല. നാ​ലാം ക്ലാ​സി​ലേ​ക്ക്​ ജ​യി​ക്കു​ക മാ​ത്ര​മാ​ണ് ഇ​പ്പോ​ള്‍ ത​​െൻറ ല​ക്ഷ്യ​മെ​ന്നും അ​ല്‍ദി പ​റ​യു​ന്നു. പ​ണ്ട്​ ഒ​രു കൈ​യി​ൽ പാ​ൽ​ക്കു​പ്പി​യും മ​റു​കൈ​യി​ൽ സി​ഗ​ര​റ്റു​മാ​യാ​ണ്​ രി​സാ​ൽ ജീ​വി​ച്ചി​രു​ന്ന​ത്.

Tags:    
News Summary - al risath stop smoking

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.