Posted On
date_range Updated On
date_range അഫ്ഗാൻ സമാധാനത്തിന് ആവശ്യമായത് ചെയ്യും –ഇംറാൻ ഖാൻ
ഇസ്ലാമാബാദ്: അഫ്ഗാനിസ്താനിൽ സമാധാനാന്തരീക്ഷം തിരിച്ചുകൊണ്ടുവരുന്നതിന് ആവശ്യമായതെന്തും ചെയ്യാൻ സന്നദ്ധമാണെന്ന് പാക് പ്രധാനമന്ത്രി ഇംറാൻ ഖാൻ. യു.എസും താലിബാൻ പ്രതിനിധികളും പെങ്കടുക്കുന്ന സമാധാന ചർച്ചക്ക് യു.എ.ഇയിൽ തുടക്കമായ പശ്ചാത്തലത്തിലാണ് ഇംറാെൻറ പ്രസ്താവന. അബൂദബിയിൽ നടക്കുന്ന ചർച്ചകൾക്ക് പാകിസ്താെൻറ സഹായമുണ്ടെന്നും അഫ്ഗാനിലെ സമാധാനമാണ് ലക്ഷ്യമെന്നും ഇംറാൻ വ്യക്തമാക്കി. 17 വർഷമായി യുദ്ധം തുടരുന്ന അഫ്ഗാനിൽ സമാധാനം പുനഃസ്ഥാപിക്കാൻ താലിബാെൻറ നിലപാട് പ്രധാനമാണ്. നേരേത്ത ദോഹയിൽ രണ്ടു തവണകളായി യു.എസ്-താലിബാൻ ചർച്ച നടന്നിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.