കാബൂൾ: അഫ്ഗാനിസ്താനിൽ താലിബാൻ ആക്രമണങ്ങളിൽ 26 സൈനികർ ഉൾപ്പെടെ 47 പേർ മരിച്ചു. ഏതാനു ം മണിക്കൂറുകളുടെ ഇടവേളയിൽ മൂന്നു ആക്രമണങ്ങളാണ് രാജ്യത്തുണ്ടായത്.
ഉത്തര കുന്ദുസ് മേഖലയിലെ സൈനിക ക് യാമ്പിന് നേരെ ചൊവ്വാഴ്ച പുലർച്ചെയുണ്ടായ ആക്രമണത്തിലാണ് 26 പേർ കൊല്ലപ്പെട്ടതെന്ന് പ്രവിശ്യ കൗൺസിൽ തലവൻ മുഹമ്മദ് യൂസഫ് അയൂബി പറഞ്ഞു. മരിച്ചവരിൽ 23 പേർ സൈനികരും മൂന്നുപേർ പൊലീസ് സേനയിൽ പെട്ടവരുമാണ്.
12 സൈനികർക്ക് പരിക്കേറ്റിട്ടുമുണ്ട്. ൈസനിക ക്യാമ്പ് ഉപരോധിച്ച് രണ്ടുമണിക്കൂറിലേറെയാണ് താലിബാൻ ആക്രമണം നടത്തിയത്. കൂടുതൽ സൈന്യം സമീപ പ്രവിശ്യകളിൽ നിന്ന് എത്തിയാണ് ക്യാമ്പ് മോചിപ്പിച്ചത്.
ബാഗ്ലാൻ പ്രവിശ്യയിലെ ചെക്പോയൻറിൽ ഉണ്ടായ മറ്റൊരു ആക്രമണത്തിൽ 11 പൊലീസുകാർ കൊല്ലപ്പെട്ടു. തിങ്കളാഴ്ച രാത്രിയാണ് സംഭവം. വെടിവെപ്പിൽ അഞ്ചു പൊലീസുകാർക്ക് ഗുരുതരമായി പരിക്കേറ്റിട്ടുമുണ്ട്.
സർക്കാർ അനുകൂല സായുധ സംഘത്തിന് നേർക്കുണ്ടായ മറ്റൊരു ആക്രമണത്തിലാണ് 10 പേർ മരിച്ചത്. ഇൗ സംഭവത്തിൽ നാലുപേർക്ക് പരിക്കേറ്റു. രണ്ടു ആക്രമണങ്ങളുടെയും ഉത്തരവാദിത്തം താലിബാൻ ഏറ്റെടുത്തു. അഫ്ഗാനിസ്താനിൽ സമാധാനം പുനഃസ്ഥാപിക്കുന്നതിന് താലിബാനും മറ്റുപ്രമുഖ വിഭാഗങ്ങളും പെങ്കടുക്കുന്ന യോഗം മോസ്കോയിൽ നടക്കാനിരിക്കെയാണ് ആക്രമണമുണ്ടായത്. യോഗത്തിൽ മുൻ പ്രസിഡൻറ് ഹാമിദ് കർസായിയും േഗാത്ര മേധാവികളും പെങ്കടുക്കുന്നുണ്ടെങ്കിലും അഫ്ഗാൻ സർക്കാർ പ്രതിനിധികളുടെ സാന്നിധ്യമില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.