Posted On
date_range Updated On
date_range അഫ്ഗാനിൽ കാർ ബോംബ് സ്ഫോടനം: 12 മരണം
കാബൂൾ: അഫ്ഗാനിസ്താനിലെ വാർദക് പ്രവിശ്യയിലുണ്ടായ ചാവേർ കാർ ബോംബ് സ്ഫോടനത്തിൽ 12 പേർ കൊല്ലപ്പെട്ടു. 27 പേർക്ക് പരിക്കേറ്റു. വാർദക് പ്രവിശ്യയിലെ സൈനിക താവളത്തിന് സമീപമാണ് സ്ഫോടനം നടന്നത്.
തിങ്കളാഴ്ച രാവിലെ പ്രാദേശിക സമയം ഏഴുമണിയോടെയാണ് പ്രധാന സൈനികകേന്ദ്രമായ മൈദാൻ ശഹറിൽ സ്ഫോടനം നടന്നത്. മൂന്നുപേർ ഉഗ്രശേഷിയുള്ള സ്ഫോടക വസ്തുക്കൾ ഒളിപ്പിച്ച കാറുമായി മിലിട്ടറി ബേസിനടുത്തേക്ക് വരികയായിരുന്നു. കാർ നിർത്തി സൈനിക താവളത്തിലേക്ക് അതിക്രമിച്ചു കയറാൻ ശ്രമിച്ച രണ്ടുപേരെ സൈനികർ വെടിവെച്ചു വീഴ്ത്തി. ഇൗ സമയം കാറിൽ ഒളിപ്പിച്ച ബോംബുകൾ പൊട്ടിത്തെറിക്കുകയായിരുന്നു.
സ്ഫോടനത്തിെൻറ ഉത്തരവാദിത്വം താലിബാൻ ഏറ്റെടുത്തു. എന്നാൽ ഇക്കാര്യം ഒൗദ്യോഗിക വൃത്തങ്ങൾ സ്ഥിരീകരിച്ചിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.